Kerala News latest news must read Rain

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന് മുന്നറിയിപ്പ്. എറണാകുളം കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴ ശക്തമാകാൻ സാധ്യതയുണ്ട്.

നാളത്തോടെ തുലാവർഷം ദുർബലമായക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ് അറിയിക്കുന്നത്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി.

ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ള മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തീരത്തേക്ക് മടങ്ങിവരണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

കേരള- തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Related posts

വാഗ്ദാനങ്ങൾ കൊണ്ട് പിന്മാറില്ല, നടപടി വേണം; വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന പറയുന്നു

Akhil

സാഫ് കപ്പ്; ഒമ്പതാം കിരീടം ലക്ഷ്യമിട്ട് ഛേത്രിയും സംഘവും; ഇന്ത്യ ഇന്ന് കുവൈത്തിനെ നേരിടും

Akhil

മലപ്പുറത്തെ സ്കൂളിൽ പഠിപ്പിച്ച മൂന്ന് അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച പൂര്‍വവിദ്യാർത്ഥി അറസ്റ്റിൽ

Akhil

Leave a Comment