എളന്തരിക്കര ഗവ. എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവേ ഒന്നാംക്ലാസുകാരന്റെ പരാതി പരിഹരിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ക്യാമ്പ് സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ജയപ്രസാദ് എന്ന ഒന്നാംക്ലാസുകാരന്‍ വാശി പിടിച്ചിരിക്കുന്നത് കണ്ടത്.വിവരമന്വേഷിച്ചപ്പോള്‍ വെള്ളത്തില്‍ തന്റെ ചെരിപ്പ് നഷ്ടമായെന്ന് കുട്ടി പരാതി പറഞ്ഞു. പുതിയ ചെരുപ്പ് വാങ്ങാമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞപ്പോള്‍ ബെല്‍റ്റുള്ളത് ചെരിപ്പ് കുട്ടി ആവശ്യപ്പെട്ടു. തുടര്‍ന്ന് കുട്ടിയെയും കൂട്ടി ചെരിപ്പ് വാങ്ങി. ജയപ്രസാദിന് ചായക്കടയില്‍ നിന്ന് ചായയും വാങ്ങി നല്‍കി.
തെനപ്പുറം മൂലാന്തറ മഹേഷിന്റെയും ബിന്ദുവിന്റെയും മകനാണ് ജയപ്രസാദ്. പ്രമേഹം മൂലം അസുഖബാധിതനായ മഹേഷിന്റെ ഇരുകാലുകളും മുറിച്ചുമാറ്റിയിരുന്നു. ഭാഗ്യക്കുറി വിറ്റാണ് ഉപജീവനം നടത്തുന്നത്. ചൊവ്വാഴ്ചയോടെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ജയപ്രസാദിന്റെ കുടുംബം ക്യാമ്പിലെത്തിയത്.എളന്തരിക്കര ഗവ. എല്‍പി സ്‌കൂളിലെ തന്നെ വിദ്യാര്‍ത്ഥിയാണ് ജയപ്രസാദ്.
READ ALSO: https://www.e24newskerala.com/kerala-news/mullaperiyar-dam-water-level/