കേരളത്തിന്റെ പൊതുഗതാഗത മേഖലയെ ആധുനികവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്വകാര്യ ബസുകള്‍ ഉത്സവകാല സര്‍വീസ് നോക്കി തീവെട്ടിക്കൊള്ള നടത്തുമ്പോള്‍ മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസമാകുകയാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളും കൂടുതല്‍ കാര്യക്ഷമമായ സേവനങ്ങളും ലഭ്യമാക്കുന്നതാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ലിമിറ്റഡ് ( KSRTC Swift ticket fire ).
ടിക്കറ്റ് ഓണ്‍ലൈനായും ബുക്ക് ചെയ്യാം
ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാം. തല്‍ക്കാല്‍ ടിക്കറ്റുകളും, അഡീഷണല്‍ സര്‍വീസ് ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴി ലഭ്യമാകും.
ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലക്ഷ്യം: മുഖ്യമന്ത്രി
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് കേരളത്തിന്റെ പൊതുഗതാഗത മേഖലയെ ആധുനികവല്‍ക്കരിക്കാന്‍ കുതിപ്പ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പു വരുത്തുന്നതിനാവശ്യമായ പരീശിലനം ലഭിച്ച ജീവനക്കാരെയാണ് സ്വിഫ്റ്റിനു കീഴില്‍ നിയമിച്ചിരിക്കുന്നത്. കേരളത്തിന്റെ പൊതുഗതാഗത മേഖലയെ ആധുനികവല്‍ക്കരിക്കാനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പു നല്‍കാന്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിനു സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.