latest must read National Trending Now

‘സ്വർണ്ണം വേണ്ട, തക്കാളി മതി’; 25 കിലോ തക്കാളിയും 24 കിലോ പച്ചമുളകും എട്ടുകിലോ ഇഞ്ചിയും മോഷ്ടിച്ച് കള്ളൻമാർ

തക്കാളിയുടെ വില കുതിച്ചുയർന്നതോടെ ഇന്ത്യയിലെ പല സ്ഥലങ്ങളിലും മോഷണം പതിവായിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ മാർക്കറ്റിൽ രണ്ട് കടകളിൽ നിന്നായി 26 കിലോ തക്കാളി, 25 കിലോ മുളക്, എട്ട് കിലോ ഇഞ്ചി എന്നിവയാണ് കള്ളന്മാർ കൊണ്ടുപോയത്. ഈ തിങ്കളാഴ്ചയാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

കടയുടമകളായ രാംജിയും നൈം ഖാനും കടകളടച്ച് രാത്രി വീട്ടിലേക്ക് പോയി. പിറ്റേന്ന് രാവിലെ കടകൾ തുറന്നപ്പോഴാണ് വലിയ അളവിൽ തക്കാളിയും ഇഞ്ചിയും മുളകും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് ഇരുവരും വ്യാഴാഴ്ച പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കംത പ്രസാദ്, മുഹമ്മദ് ഇസ്ലാം എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

കുതിച്ചുയരുന്ന പച്ചക്കറി വില സാധാരണക്കാരുടെ ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. കിലോക്ക് നൂറും ഇരുനൂറും രൂപയുമൊക്കെ കടന്ന് തക്കാളിയുടെയും ഇഞ്ചിയുടേയും വില മുകളിലോട്ട് തന്നെയാണ് പോകുന്നത്. തക്കാളി മോഷണം തടയാൻ കടയിൽ അംഗരക്ഷകരെ നിയമിച്ച പച്ചക്കറിക്കച്ചവടക്കാരന്റെ വാർത്തയും പുറത്ത് വന്നിരുന്നു.

Related posts

മരുന്ന് സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തം; വീഴ്ച കണ്ടെത്താൻ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്

Akhil

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ഒക്‌ടോബര്‍ 15 ന് എത്തും

Akhil

‘അവൾ തേച്ചു അവൻ ഒട്ടിച്ചു’; അധ്യാപകന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

Editor

Leave a Comment