Kerala News latest technology

യൂട്യൂബ് ഫ്രീയായി ലഭിക്കുന്നത് പരസ്യങ്ങള്‍ കാരണം; ആഡ് ബ്ലോക്കറിന് തടയിടാന്‍ ഗൂഗിള്‍


യൂട്യൂബില്‍ വീഡിയോകള്‍ കാണുമ്പോള്‍ നമ്മളെ ഏറെ അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ് ഇടക്ക് വരുന്ന പരസ്യങ്ങള്‍. ഇതില്‍ നിന്ന് മുക്തിനേടാനായി മിക്കവരും ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നവരാകും. എന്നാല്‍ ഇനി മുതല്‍ പരസ്യം കണ്ടേ മതിയാകൂ എന്നാണ് ഗൂഗിളിന്റെ നിര്‍ദേശം.

അഥവാ ഇനി നിങ്ങള്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് കാണാവുന്ന വീഡിയോകളുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്താനാണ് ഗൂഗിളിന്റെ തീരുമാനം. ആഡ് ബ്ലോക്കര്‍ ഉപയോഗിച്ചാല്‍ മൂന്നു വീഡിയോകള്‍ മാത്രമായിരിക്കും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക.

ഇതിന് മുന്നോടിയായി ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ മൂന്നു തവണ മുന്നറിയിപ്പ് നല്‍കും. തുടര്‍ന്ന് യൂട്യൂബില്‍ നിങ്ങളുടെ അക്കൗണ്ടിന് ബ്ലോക്ക് ഏര്‍പ്പെടുത്തും. പരസ്യം കാണേണ്ടത്തവര്‍ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.

Related posts

തൃക്കരിപ്പൂരിൽ ഗൃഹനാഥൻ വീട്ടിനുള്ളിൽ മരിച്ചനിലയിൽ

Akhil

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ മോസ്കോയിലെ ഇന്ത്യൻ എംബസ്സി ജീവനക്കാരൻ പിടിയിൽ

Akhil

സുരേഷ് ഗോപി ലൂർദ് പള്ളിയിൽ; മകൾക്കൊപ്പം പൊൻകിരീടം സമർപ്പിച്ചു

Akhil

Leave a Comment