latest latest news

പറന്നുകൊണ്ടിരുന്ന വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ .

ഡൽഹിയിൽ നിന്ന് ചെന്നൈയിലേയ്‌ക്ക് പുറപ്പെട്ട 6E 6341 ഇൻഡിഗോ വിമാനത്തിൻ്റെ എമർജൻസി വാതിലാണ് മണികണ്ഠൻ എന്നയാൾ തുറക്കാൻ ശ്രമിച്ചത് . ഇന്ന് പുലർച്ചെയായിരുന്നു സംഭവം . ഉടൻ തന്നെ ഇക്കാര്യം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതുകൊണ്ട് വലിയ അപകടം ഒഴിവായി.

വിമാനം ചെന്നൈയിൽ എത്തിയ ഉടൻ തന്നെ ജീവനക്കാർ മണികണ്ഠനെ സിഐഎസ്‌എഫ് (സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് )ന് കൈമാറി. ഇൻഡിഗോ അധികൃതരുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു.

Related posts

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

Akhil

മൂന്നാം കോവിഡ് തരംഗം ; മരിച്ച കുട്ടികളേറെയും അഞ്ചുവയസ്സില്‍ താഴെയുള്ളവര്‍……

Clinton

അഖിൽ സജീവിനെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും

Gayathry Gireesan

Leave a Comment