latest news must read National News Trending Now World News

‘സംസ്ഥാന സെക്രട്ടറി തന്നെ അഭിപ്രായം പറഞ്ഞെങ്കിലും തട്ടം വിവാദം കത്തിക്കാനാണ് ശ്രമം’; അത് സദുദ്ദേശ്യപരമല്ലെന്ന് എഎ റഹീം

തട്ടം വിവാദം സജീവമാക്കുന്നത് ദുരുദ്ദേശ്യപരമെന്ന് സിപിഐഎം നേതാവും രാജ്യസഭാ എംപിയുമായ എഎ റഹീം.

വിവാദത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി തന്നെ അഭിപ്രായം പറഞ്ഞു കഴിഞ്ഞു. അവിടെ വിവാദം അവസാനിക്കേണ്ടതായിരുന്നു. എന്നാൽ വിവാദം കത്തിക്കാനാണ് മാധ്യമങ്ങൾ അടക്കം ശ്രമിക്കുന്നത്. അത് സദുശുദ്ദേശ്യപരമല്ല എന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ബിജെപി സർക്കാരിന്റെ മാധ്യമവേട്ടയാണ് നടന്നത് എന്ന് ന്യൂസ് ക്ലിക്കിനെതിരായ നടപടിയിൽ അദ്ദേഹം പ്രതികരിച്ചു.

നടന്നത് ആസൂത്രിതമായ രാഷ്ട്രീയ തീരുമാനമാണ്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ തീരുമാനമാണ് നടപ്പാക്കിയത്.

എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന നിലപാടാണിത്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:വിതുരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി

Related posts

അട്ടപ്പാടി മധു വധക്കേസ്; പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Gayathry Gireesan

‘വയനാട് സൗത്ത് 09’ ആൺ കടുവ; വയനാട് മീനങ്ങാടി ഇറങ്ങിയ കടുവയെ തിരിച്ചറിഞ്ഞു

Akhil

ഭിന്നശേഷിക്കാരനോട് പെൻഷൻ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ധനവകുപ്പ് നോട്ടിസ്

Akhil

Leave a Comment