Fake currency note case
latest news Trending Now

ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ; ബാങ്കിലെത്തിയത് 500 രൂപയുടെ ഏഴു കള്ളനോട്ടുകൾ

ആലപ്പുഴ: ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ. എടത്വ കൃഷി ഓഫീസർ എം ജിഷ മോളാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് കിട്ടിയ ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

ജിഷയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കള്ളനോട്ടുകളുടെ ഉറവിടം ഇവർ വെളിപ്പെടുത്തിയിട്ടില്ല. ജിഷയുമായി പരിചയത്തിലുള്ള മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. എന്നാല്‍ ഇയാള്‍ക്ക് ഇവ കള്ളനോട്ടുകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇപ്പോള്‍ കളരിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജിഷമോള്‍. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ശ്രമിച്ചതായും മുന്‍പ് ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ഇവര്‍ക്കെതിരെ ആരോപണം ഉണ്ട്.

READ MORE: https://www.e24newskerala.com/

Related posts

ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത ; സംസ്ഥാനത്തെ ഒരു ജില്ലയിൽ മുന്നറിയിപ്പ്

sandeep

ഒരേയൊരു ‘ഉലകനായകൻ’, ഒരേയൊരു ‘സൂപ്പർസ്റ്റാർ’, ഒരേയൊരു ‘തല’; ജനങ്ങളാണ് രാജാക്കന്മാർ ഞാൻ അവരുടെ ‘ദളപതി’യും; വിജയ്

sandeep

ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ പോയ പൊലീസിനുനേരെ ഭര്‍ത്താവിന്റെ ആക്രമണം; എഎസ്‌ഐയുടെ തലയ്ക്കടിച്ചു, പൊലീസ് വാഹനം ആക്രമിച്ചു

sandeep

Leave a Comment