Celebrity latest news Trending Now

ശസ്ത്രക്രിയ കഴിഞ്ഞു; ഇനി വേണ്ടത് വിശ്രമം; ആരോഗ്യവിവരം പങ്കുവെച്ച് പൃഥ്വിരാജ്

സിനിമാ ചിത്രീകരണത്തിനിടയിലുണ്ടായ പരിക്കിൽ ശസ്ത്രക്രിയ പൂർത്തിയായതായി നടൻ പൃഥ്വിരാജ്. വിലായത്ത് ബുദ്ധയെന്ന പൃഥ്വിരാജിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. കാൽക്കുഴയ്ക്കേറ്റ പരിക്കിൽ കഴിഞ്ഞ ദിവസമായിരുന്നു ശസ്ത്രക്രിയ നടന്നത്.

ഇപ്പോൾ, തന്റെ ആരോഗ്യവിവരം താരം തന്നെ നേരിട്ട് അറിയിച്ചിരിക്കുകയാണ്. കീ ഹോൾ ശസ്ത്രക്രിയ പൂർത്തിയായെന്നും വരുന്ന രണ്ട് മാസം ഇനി വിശ്രമവും ഫിസിയോ തെറാപ്പിയുമാണ് ആവശ്യമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

ഷൂട്ടിങ്ങിനിടയിൽ പരിക്കേറ്റ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി; ആരോഗ്യനില തൃപ്തികരം

 വിശ്രമവേള ക്രിയാത്മകമായി ഉപയോഗിക്കാൻ പരമാവധി ശ്രമിക്കും. എത്രയും വേഗം പൂർണ സുഖം പ്രാപിച്ച് ജോലിയിലേക്ക് മടങ്ങിവരുമെന്നും സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ താരം പറഞ്ഞു.

Related posts

’25 പേജ് കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുമുണ്ട്’; വെളിപ്പെടുത്തി ദല്ലാൾ നന്ദകുമാർ

Akhil

മദ്യലഹരിയിൽ സ്വന്തം കാർ ലിഫ്റ്റ് കൊടുത്തയാളുടേതെന്ന് തെറ്റിദ്ധരിച്ചു; കാർ അപരിചിതനു നൽകി യുവാവ് മെട്രോയിൽ വീട്ടിലേക്ക്

Akhil

തമിഴ്‌നാട് വിഷമദ്യ ദുരന്തത്തിന് കാരണമായത് ‘മെഥനോൾ’

Sree

Leave a Comment