latest news must read Special

ബാലസോറില്‍ നടുങ്ങുമ്പോഴും പെരുമണിനെ ഓര്‍ക്കാതിരിക്കാനാകില്ല; പൊലിഞ്ഞത് 105 ജീവനുകള്‍; അപകട കാരണം ഇന്നും അജ്ഞാതം; മഹാദുരന്തത്തിന്റെ ഓര്‍മദിനം

നാടിനെ നടുക്കിയ പെരുമണ്‍ ട്രെയിന്‍ ദുരന്തം നടന്ന് ഇന്നേക്ക് ഇന്ന് 35 വര്‍ഷം. 1988 ജൂലൈ എട്ടിനായിരുന്നു 105 പേരുടെ ജീവനെടുത്ത ആ മഹാദുരന്തം. കൊല്ലം ജില്ലയിലെ പെരുമണ്‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്സ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞാണ് കേരളം കണ്ട വലിയ അപകടം സംഭവിച്ചത്.

മലയാളി മറക്കാത്ത മഹാദുരന്തമാണ് 1988ല്‍ നടന്നത്. ബംഗളുരുവില്‍ നിന്ന് പതിവുപോലെ കന്യാകുമാരി ലക്ഷ്യമാക്കിയുള്ള യാത്രയില്‍ ഐലന്‍ഡ് എക്‌സ്പ്രസ്സ് കൊല്ലത്തെ പെരിനാടിനടുത്ത് എത്തുന്നു. ഉച്ചക്ക് 12 .56. മണിക്കൂറില്‍ 81 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞു വന്ന ട്രെയിന്‍ പെരുമണ്‍ പാലത്തില്‍ കയറി. എഞ്ചിന്‍ പെരുമണ്‍ പാലം കടക്കുന്നു, നിമിഷങ്ങള്‍ക്കകം പാളം തെറ്റിയ ബോഗികള്‍ കാണാക്കയങ്ങളില്‍ വീണു. 105 ജീവനുകളാണ് മുങ്ങിപ്പോയ ബോഗികളില്‍ കുടുങ്ങി നഷ്ടമായത്. ഇരുനൂറോളം പേര്‍ക്ക് മാരകമായി പരുക്കേറ്റു. നാട്ടുകാരും ഫയര്‍ഫോഴ്‌സും, പോലീസും ജീവന്‍ പണയപ്പെടുത്തി നടത്തിയ രക്ഷാ പ്രവര്‍ത്തന ദൗത്യമാണ് മരണ സംഖ്യ കൂടാതെ കാത്തത്.

Related posts

‘മ്മ്ടെ മഞ്ഞുമ്മലെ പിള്ളേര് പൊളിയാട്ടാ’; റിയൽ മഞ്ഞുമ്മൽ ബോയ്സിനൊപ്പം സിനിമ കാണാനെത്തി സുനിൽകുമാർ

Akhil

സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടയിൽ പുറത്തുനിന്നെത്തിയവർ വടിവാൾ വീശി.

Sree

സ്വകാര്യ സന്ദർശനം; മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്

Akhil

Leave a Comment