latest news National

തൊഴിൽരഹിതനെന്ന് പരിഹസിച്ച പിതാവിനെ മകൻ ബാറ്റുകൊണ്ട് അടിച്ചുകൊന്നു

ചെന്നൈയിൽ മകൻ പിതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തൊഴിൽരഹിതനായ 23 കാരനെ പിതാവ് പരിഹസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. പ്രതി ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി മകൻ ജബരീഷും ബാലസുബ്രമണിയും തമ്മിൽ വഴക്കുണ്ടായി. തൊഴിൽരഹിൻ എന്ന പിതാവിൻ്റെ ആവർത്തിച്ചുള്ള പരിഹാസം ജബരീഷിനെ ചൊടിപ്പിച്ചു.

ഇതോടെ ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിനെ മർദ്ദിക്കാൻ തുടങ്ങി. അമ്മയും സഹോദരിയും തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിതാവ് ബോധരഹിതനായി വീണതോടെ ജബരീഷ് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബാലസുബ്രമണി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടതായും പൊലീസ് പറഞ്ഞു.

പിന്നീട് ഗിണ്ടി പൊലീസ് കേസെടുത്ത് ബാലസുബ്രമണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് ജബരീഷ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. രണ്ട് വർഷം മുമ്പ് കോളജ് പഠനം പൂർത്തിയാക്കിയ ജബരീഷ് അന്നുമുതൽ ജോലി അന്വേഷിക്കുകയാണ്. എന്നാൽ ജോലി ഒന്നും ലഭിച്ചിരുന്നില്ല.

Related posts

മാത്യു കുഴൽനാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; നിലപാട് മാറ്റി സി എൻ മോഹനൻ

Akhil

ഛർദിയെ തുടർന്ന് കുഴഞ്ഞുവീണ രണ്ട് വയസുകാരി മരിച്ചു

Akhil

യൂറോപ്പിൻ്റെ അഭയാർത്ഥി ക്യാമ്പായി ഇറ്റലിയെ മാറ്റാൻ ഞാൻ അനുവദിക്കില്ല: ജോർജിയ മെലോണി

Akhil

Leave a Comment