latest news must read National News Sports

ഓസ്‌ട്രേലിയൻ ഓപ്പൺ: ബൊപ്പണ്ണ-എബ്ഡൻ ജോഡി ക്വാർട്ടർ ഫൈനലിൽ

ഇന്ത്യൻ ടെന്നീസ് വെറ്ററൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്‌ട്രേലിയൻ പങ്കാളി മാത്യു എബ്ഡനും ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

മെൽബണിൽ, നെതർലൻഡിന്റെ വെസ്ലി കൂൾഹോഫ്, ക്രൊയേഷ്യയുടെ നിക്കോള മെക്റ്റിക് സഖ്യത്തെ തകർത്താണ് മുന്നേറ്റം. ഒരു മണിക്കൂറും 43 മിനിറ്റും നീണ്ട പോരാട്ടത്തിൽ 7-6, 7-6നായിരുന്നു ജയം.

43-കാരനായ ബൊപ്പണ്ണ ആദ്യമായാണ് ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് ക്വാർട്ടറിൽ പ്രവേശിക്കുന്നത്. അടുത്ത റൗണ്ടിൽ ഇരുവരും അർജന്റീനിയൻ സഖ്യമായ മാക്സിമോ ഗോൺസാലസ്-ആന്ദ്രേസ് മൊൾട്ടെനി സഖ്യത്തെ നേരിടും.

മൂന്നാം റൗണ്ടിൽ ജാക്സൺ വിത്രോ, നഥാനിയൽ ലാമോൺസ് സഖ്യത്തിനെതിരെ 7-6(5), 3-6, 7-6(5) എന്ന സ്‌കോറിന് ത്രസിപ്പിക്കുന്ന വിജയത്തിന്റെ പിൻബലത്തിലാണ് അർജന്റീനക്കാർ ക്വാർട്ടറിൽ പ്രവേശിച്ചത്.

ALSO READ:അയോധ്യയിൽ രാംലല്ല വിഗ്രഹം പ്രതിഷ്‌ഠിച്ചു; നേതൃത്വം നൽകി പ്രധാനമന്ത്രി

Related posts

നേപ്പാൾ വിമാന ദുരന്തം; ഇതുവരെ 68 മരണം, ബ്ലാക്ക് ബോക്സ് കണ്ടെത്തി.

Sree

തുർക്കിയിൽ വൻ ഭൂചലനം; കെട്ടിടങ്ങൾ നിലംപതിച്ചു; നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്.

Sree

എറണാകുളത്ത് പൊലീസ് ഡ്രൈവറുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം

Akhil

Leave a Comment