latest news Movies must read

ലുലു ഫാഷന്‍ വീക്ക്: സമഗ്ര സംഭാവനകള്‍ക്ക് ഇന്ദ്രന്‍സിന് ആദരം; മദേഴ്‌സ് ഡേ ഫാഷന്‍ റാംപില്‍ നിറവയറുമായി ചുവടുവച്ച് അമലാ പോള്‍

ലുലു ഫാഷന്‍ വീക്ക്: സമഗ്ര സംഭാവനകള്‍ക്ക് ഇന്ദ്രന്‍സിന് ആദരം; മദേഴ്‌സ് ഡേ ഫാഷന്‍ റാംപില്‍ നിറവയറുമായി ചുവടുവച്ച് അമലാ പോള്‍.

ബോളിവുഡ് താരം ജോണ്‍ എബ്രഹാം തുടക്കംകുറിച്ച, ആഗോള ബ്രാന്‍ഡുകളുടെ നവീന സങ്കല്‍പ്പങ്ങള്‍ സമ്മാനിച്ച് വര്‍ണചുവടുകളുമായി താരങ്ങള്‍ റാംപിലെത്തിയ ഫാഷന്‍ ഉത്സവത്തിന് ലുലുവില്‍ കൊടിയിറങ്ങി.

ബുധനാഴ്ച തുടങ്ങി അഞ്ച് ദിവസം നീണ്ട് നിന്ന ഫാഷന്‍ വിസ്മയത്തിന്റെ അവസാന ദിനം കൊച്ചിയുടെ ഹൃദയം കവരുന്നതായി. രാജ്യത്തെ മുന്‍നിര മോഡലുകളും താരങ്ങളും അണിനിരന്ന ഷോയുടെ സമാപന ദിനം, മലയാള സിനിമയുടെ എക്കാലത്തെയും അനശ്വരനടന്‍ ഇന്ദ്രന്‍സിനെ ലുലു ഫാഷന്‍ വീക്കിന്റെ വേദിയില്‍ പ്രത്യേകം ആദരിച്ചു.

മലയാള സിനിമയില്‍ അഭിനയ വസ്ത്രാലങ്കാര രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് സമഗ്ര സംഭാവനയ്ക്കുള്ള ആദരം പ്രശസ്ത നടന്‍ ഇന്ദ്രന്‍സിന് സംവിധായകന്‍ ജിത്തു ജോസഫും, ആസിഫ് അലിയും ചേര്‍ന്ന് സമ്മാനിച്ചു. 

ALSO READ

Related posts

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

sandeep

സ്വകാര്യ ബസുകളിൽ ക്ലീനർമാരായി സ്‌കൂൾ വിദ്യാർത്ഥികൾ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Sree

പിഴത്തുക അടയ്ക്കില്ല; നിയമപരമായി നേരിടും; ഗതാഗത വകുപ്പിനെതിരെ ആഢംബര ബസ് ഉടമകള്‍

sandeep

Leave a Comment