ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടത്തില്‍ ഒരിക്കല്‍ കൂടി മുത്തമിട്ട് പോളിഷ് താരം ഇഗ സ്യാംതെക്ക്. ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പാവോലിനിയെയാണ് സ്യാംതെക്ക് പരാജയപ്പെടുത്തിയത്.
6-2, 6-1 എന്ന സ്‌കോറില്‍ മത്സരം തീര്‍ന്നു. ഈ ടൂര്‍ണമെന്റിലുടനീളം മിന്നും ഫോമില്‍ കളിച്ച ഇഗയ്ക്ക് ഫൈനലടക്കമുള്ള പോരാട്ടങ്ങളില്‍ ഒറ്റ സെറ്റ് മാത്രമാണ് നഷ്ടമായത്.
പാരീസില്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്. 2020ലും ഇഗ ഫ്രഞ്ച് ഓപ്പണണ്‍ ഉയര്‍ത്തി. 2022ല്‍ യുഎസ് ഓപ്പണ്‍ കിരീടം നേടാനും ഇഗയ്ക്ക് സാധിച്ചിരുന്നു.