തൃശൂർ : ഫ്ലാറ്റിൽ അഭിഭാഷകയുടെ മൃതദേഹം കണ്ടെത്തി. തൃപ്രയാർ നാട്ടിക മുപ്പുളി വീട്ടിൽ ശോഭനയുടെ മകൾ നമിത (40) ആണ് മരിച്ചത്.
അടാട്ട് പഞ്ചയാത് വാർഡ് 8 തങ്കം റസിഡൻസി ഫ്ലാറ്റിൽ ഇവർ തനിച്ചാണ് താമസിച്ചത്. ശുചിമുറിയിൽ അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ഈ കഴിഞ്ഞ 9 നു ഓഫീസിൽ നിന്നും അസ്വസ്ഥത ഉണ്ടെന്നു സഹപ്രവർത്തകരോട് പറഞ്ഞു മടങ്ങിയത് നമിത.
പിന്നീട് ഇവരുടെ വിളികൾ ഇല്ലാത്തതിന് വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അന്വേഷിയ്ക്കാൻ എത്തിയപ്പോൾ ആണ് ഫ്ലാറ്റിൽ ശുചിമുറിയിൽ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. പേരാമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
READ MORE: https://www.e24newskerala.com/