drugs kerala Kerala News kollam latest latest news

അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ ലഹരിവേട്ട , പിടികൂടിയത് 100 കിലോ പാൻമസാല

കൊല്ലം: നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് 100 കിലോ പാൻമസാല പിടികൂടി.മാർക്കറ്റ് വില അഞ്ച് ലക്ഷത്തോളം വരുന്ന വസ്തുക്കളാണ് പിടികൂടിയത് . മങ്ങാട് അറുനൂറ്റിമംഗലം ഭാഗത്ത് ഇന്നലെ നടത്തിയ പരിശോധനയിലാണ് 300 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.മങ്ങാട് അലാവുദീൻ നടാഫ് (രാജു) വാടകയ്ക്ക് താമസിക്കുന്ന അറുനൂറ്റിമംഗലം നഗർ 21ലെ വീട്ടിലാണ് പാൻമസാല ചാക്കുകളിലായി കെട്ടി സൂക്ഷിച്ചിരുന്നത്.

പുകയില ഉത്പന്നങ്ങളോടൊപ്പം ലഹരിക്കായി ഉപയോഗിക്കുന്ന 10 കിലോ മറ്റു ചേരുവകളും പിടിച്ചെടുത്തു.വരും ദിവസങ്ങളിൽ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വി.എ . പ്രദീപ് പറഞ്ഞു. പരിശോധനയിൽ എക്‌സൈസ് ഉദ്യോഗസ്ഥരായ ജ്യോതി, സജീവ്, സന്ദീപ് കുമാർ, ലാൽ ട്രീസ എന്നിവർ പങ്കെടുത്തു.

Related posts

അരുണാചല്‍ പ്രദേശില്‍ മലയാളികളുടെ ദുരൂഹ മരണം; ആര്യക്ക് ഇ-മെയിലുകള്‍ അയച്ചത് നവീന്‍?

Akhil

പത്താം ക്ലാസുകാരി രാഖിശ്രീയുടെ ആത്മഹത്യയിൽ ചുരുളഴിയുന്നില്ല

Sree

പണിമുടക്കിൽ സ്തംഭിച്ചു കേരളം;ഹർത്താലിനു സമാനമായ സാഹചര്യം.

Sree

Leave a Comment