Arrest Celebrity kerala Kerala News latest latest news thiruvananthapuram

KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ

KSRTC ബസിൽ യുവതിക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമ പരാതിയിൽ ടെലിവിഷൻ താരം ബിനു ബി കമൽ കസ്റ്റഡിയിൽ. തിരുവനന്തപുരം വട്ടപ്പാറ പൊലീസാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. 21കാരിയായ കൊല്ലം സ്വദേശിനിയാണ് പരാതി നൽകിയത്. ഇന്നലെ വൈകീട്ടാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് പോകുകയായിരുന്ന ബസ് വട്ടപ്പാറ എത്തിയപ്പോഴാണ് പ്രതി പെൺകുട്ടിയോട് വളരെ മോശമായി പെരുമാറുന്നത്. യുവതിയുടെ അടുത്തുവന്നിരുന്ന പ്രതി യുവതിയുടെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. തടുത്തിട്ടും ഇയാൾ പിന്മാറിയില്ല.യുവതി ഇതൊരു പ്രശ്നമാക്കുന്ന നിലയിലേക്ക് എത്തിയപ്പോൾ ഇയാൾ ഇറങ്ങി രക്ഷപെടുകയായിരുന്നു. എന്നാൽ യുവതി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നത്.

Related posts

ആലപ്പുഴയിൽ ആറു വയസുകാരിയെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി; നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന്

Sree

ഓണത്തിന് ഇത്തവണയും പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ്; 13 ഇനങ്ങള്‍ വിതരണം ചെയ്യും

Sree

മലപ്പുറം എടക്കര ടൗണിൽ കാട്ടുപോത്ത് ഇറങ്ങി

Akhil

Leave a Comment