kerala Kerala News latest news theft thrissur trending news Trending Now

പോലീസ് ചമഞ്ഞ് കഞ്ചാവ് പരിശോധനയും പണപ്പിരിവും; തൃശൂരില്‍ യുവാവ് അറസ്റ്റില്‍.

തൃശ്ശൂര്‍: പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. തൃശ്ശൂര്‍ തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബര്‍ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണലൂര്‍ പുത്തന്‍കുളം സ്വദേശി നീരജ് കൂട്ടുകാരായ അതുല്‍, ആദര്‍ശ്, എന്നിവരും ചേര്‍ന്ന് സ്‌കൂട്ടറില്‍ വരുന്നതിനിടയില്‍ പാന്തോട് സെന്ററില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ വന്ന പ്രതി പോലീസാണെന്ന് പറഞ്ഞ് മൂവരെയും തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് കഞ്ചാവ് പരിശോധന നടത്തുകയും ആദര്‍ശിന്റെ മുഖത്തടിക്കുകയും ചെയ്തു.
പിന്നീട് മൂവരെയുംകൂട്ടി ഇവരുടെ തന്നെ മറ്റൊരു കൂട്ടുകാരനായ ആഷിന്റെ അന്തിക്കാട്ടുള്ള വീട്ടിലേക്ക് പോയി. അവിടെവെച്ച് നാലുപേരെയും കഞ്ചാവ് ഉള്‍പ്പടെ വിവിധ കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 30,000 രൂപകൈക്കലാക്കി.

തുടര്‍ന്ന് മൂവരെയും വീണ്ടും ഭീഷണിപ്പെടുത്തി കാഞ്ഞാണി ബസ്സ് സ്റ്റാന്‍ഡിലെ എ.ടി.എമ്മില്‍ നിന്ന് നീരജിന്റെ അമ്മയുടെ അക്കൗണ്ടില്‍ നിന്നും 15,000 രൂപ കൂടി എടുപ്പിച്ച് മൊത്തം 45,000 രൂപയുമായി പ്രതി കടന്ന് കളയുകയായിരുന്നു.ഇയാള്‍ക്കെതിരെ തളിപറമ്പ് ,മലപ്പുറം, എറണാകുളം സൗത്ത്, അന്തിക്കാട്, എന്നീ പൊലീസ് സ്റ്റേഷനുകളിലായി 12 ല്‍ പരം കേസുകളുള്ളതായി പൊലീസ് അറിയിച്ചു.

READ MORE: https://www.e24newskerala.com/

Related posts

കണ്ണൂർ ഉളിക്കല്ലിൽ ഇറങ്ങിയ ആന തിരികെ കാടുകയറി

sandeep

കാവിക്കൊടിയുമായി പരശുറാം എക്‌സ്പ്രസ്‌ തടഞ്ഞു; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

sandeep

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം: 2 കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റു

sandeep

Leave a Comment