Award kerala Kerala News latest latest news

അന്തർദേശീയ പുരസ്‌കാരത്തിൽ ടൊവിനോ; ഏഷ്യയിലെ മികച്ച നടൻ, നേട്ടം സ്വന്തമാക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ താരം

അന്തർദേശീയ ചലച്ചിത്ര പുരസ്‌കാരമായ സെപ്‌റ്റിമിയസ് അവാർഡ് നേട്ടത്തിൽ നടൻ ടൊവിനോ തോമസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018, എവരിവൺ ഈസ് എ ഹീറോ’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച ഏഷ്യൻ നടനുള്ള പുരസ്‌കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. സെപ്‌റ്റിമിയസ് പുരസ്‌കാരത്തിന് അർഹത നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനാണ് ടൊവിനോ തോമസ്. ഇന്ത്യയിൽ നിന്നുള്ള മറ്റൊരു നടനും യുട്യൂബറുമായ ഭുവൻ ബാമും മികച്ച ഏഷ്യൻ നടനുള്ള നോമിനേഷനിൽ ടൊവിനോക്കൊപ്പം ഇടംപിടിച്ചിരുന്നു. പുരസ്‌കാരം കേരളത്തിന് സമർപ്പിച്ച് ടൊവിനോ തന്നെ ഇൻസ്റ്റാഗ്രാമിൽ സന്തോഷം പങ്കുവച്ചിട്ടുണ്ട്.

നെതർലാൻഡ്‌സിൻ്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ വർഷാവർഷം നടക്കുന്ന അന്തർദേശീയ ചലച്ചിത്ര പുരസ്‌കാരമാണ് സെപ്‌റ്റിമിയസ് അവാർഡ്‌സ്. യൂറോപ്പ്, അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിങ്ങനെ ഓരോ ഭൂഖണ്ഡങ്ങളിലെയും മികച്ച നടൻ, നടി, സിനിമ തുടങ്ങിയ വിഭാഗങ്ങൾ പുരസ്‌കാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മികച്ച ഏഷ്യൻ സിനിമ വിഭാഗത്തിൽ 2018 നോമിനേഷൻ നേടിയിരുന്നു. 200 കോടി ക്ളബിൽ ഇടംപിടിച്ച ആദ്യ മലയാള സിനിമയാണ് 2018. കേരളത്തെ പിടിച്ചുകുലുക്കിയ 2018ലെ പ്രളയം ആസ്‌പദമാക്കിയുള്ള ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ലാൽ, നരേൻ, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, അജു വർഗീസ് ഉൾപ്പെടെ വമ്പൻ താരനിരയാണ് അണിനിരന്നത്.

Related posts

നൂറിന്റെ നിറവിൽ വിപ്ലവ സൂര്യൻ; വിഎസ് അച്യുതാനന്ദന് ഇന്ന് ജന്മദിനം

Akhil

19ആമത് പി. കേശവദേവ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സാഹിത്യ പുരസ്കാരം ഡോ. ദേശമംഗലം രാമകൃഷ്ണന്

Akhil

എറണാകുളത്ത് വിദ്യാർത്ഥികളുടെ കാർ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

Editor

Leave a Comment