kerala latest news

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റിവച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി നാളെ പ്രഖ്യാപിക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റിവച്ചു. മാറ്റിയ തിയതി ജൂലൈ മാസം 21 ആണ്. സെക്രട്ടറിയേറ്റിലെ പി.ആർ. ചേമ്പറിൽ വൈകുന്നേരം മൂന്നു മണിക്കാകും പ്രഖ്യാപനം. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാകും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.

വിവിധ വിഭാഗങ്ങളിലായി 154 ചിത്രങ്ങളാണ് ഇത്തവണ പുരസ്കാരത്തിനായി സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ തെരഞ്ഞെടുത്ത 42 ചിത്രങ്ങള്‍ ജൂറികള്‍ കണ്ടു. അന്തിമഘട്ടത്തിലേക്ക് തെരഞ്ഞെടുത്ത പത്ത് സിനിമകള്‍ ജൂറി ചെയര്‍മാനും ബംഗാളി ചലച്ചിത്രകാരനുമായ ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തും.

Related posts

സംസ്ഥാനത്ത് മഴ തുടരും

Gayathry Gireesan

കണ്ണൂരിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി; മോഷണശ്രമത്തിനിടെയെന്നു സൂചന

Sree

പാമ്പിനെ കൊണ്ടുപോകാന്‍ വനപാലകരെത്തിയില്ല; പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് പെരുമ്പാമ്പിനെ കൊണ്ടിട്ട് നാട്ടുകാര്‍; സിപിഐഎംകാര്‍ രാഷ്ട്രീയവിരോധം തീര്‍ത്തതെന്ന് മെമ്പര്‍

Akhil

Leave a Comment