kerala latest news

‘അറുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ വാനമ്പാടിക്ക് ജന്മദിനാശംസകൾ’; മുഖ്യമന്ത്രി പിണറായി വിജയൻ

തെന്നിന്ത്യയുടെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ. ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി മുപ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച പ്രിയ ഗായികയ്ക്ക് ജന്മാദിനാശംസകൾ നേർന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൃദയപൂർവ്വം ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നുവെന്നാണ് മുഖ്യമന്ത്രി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. രാജ്യമാകെ സ്നേഹിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന കലാകാരിയായി വളർന്ന ചിത്ര കേരളത്തിന്റെ അഭിമാനമാണെന്നും മുഖ്യമന്ത്രി കുറിച്ചു.

അറുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ വാനമ്പാടിക്ക് ജന്മദിനാശംസകൾ. മലയാളിയുടെ സംഗീതലോകത്തെ സൃഷ്ടിക്കുന്നതിൽ അനുപമമായ പങ്കാണ് ചിത്രയ്ക്കുള്ളത്. രാജ്യമാകെ സ്നേഹിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന കലാകാരിയായി വളർന്ന ചിത്ര കേരളത്തിന്റെ അഭിമാനമാണ്. ഇനിയും തന്റെ സംഗീതസപര്യ ഏറ്റവു മികച്ച രീതിയിൽ തുടരാനും കൂടുതൽ ഉയരങ്ങൾ കീഴടക്കാനും ചിത്രയ്ക്കു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഹൃദയപൂർവ്വം ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു.

Related posts

സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Akhil

പത്തനംതിട്ടയിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു

Akhil

വിരമിക്കൽ വാർത്തകൾ നിഷേധിച്ച് മേരി കോം

Akhil

Leave a Comment