kerala Kerala News

പതിനേഴുകാരിയുടെ പരാതിയിൽ അച്ഛനും കൂട്ടുകാരും അകത്ത്

അമ്മ വിദേശത്ത് പോയപ്പോൾ കൗമാരക്കാരിയായ മകളുടെ സംരക്ഷണം അച്ഛനായി, മദ്യപിച്ചുകഴിഞ്ഞാൽ പിതാവിന് മറ്റൊരു മുഖം, മദ്യപിക്കാൻ വീട്ടിലെത്തുന്ന അച്ഛൻ്റെ സുഹൃത്തും പലതവണ ലെെംഗികമായി പീഡിപ്പിച്ചു: പതിനേഴുകാരിയുടെ പരാതിയിൽ അച്ഛനും കൂട്ടുകാരനും അകത്ത്.

വിദേശത്ത് നിന്നും പെൺകുട്ടിയുടെ അമ്മ അയക്കുന്ന പണത്തിനാണ് പിതാവും പെൺകുട്ടിയും കഴിഞ്ഞു വന്നതും. അതിനിടയിലാണ് പെൺകുട്ടിയെ ഇയാൾ ലെെംഗികമായി പീഡിപ്പിക്കാൻ ആരംഭിച്ചത്…

ഇടുക്കിയിൽ മദ്യപിച്ച് സുഹൃത്തുമായി വീട്ടിലെത്തി കൗമാരക്കാരിയായ മകളെ ലെെംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പിതാവും പിതാവിൻ്റെ സുഹൃത്തും പൊലീസ് പിടിയിലായി. ഇടുക്കി സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പതിവായി മദ്യപിച്ചെത്തുന്ന അച്ഛൻ പെൺകുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പതിനേഴുകാരിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് പെൺകുട്ടിയുടെ പിതാവും പിതാവിൻ്റെ സുഹൃത്തും പിടിയിലാകുന്നത്. 

പിതാവ് കൂട്ടുകാരനൊപ്പം സ്ഥിരം വീട്ടിൽ വച്ച് മദ്യപിക്കുമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മദ്യപിച്ച ശേഷം പെൺകുട്ടിയെ അടുത്ത് വിളിച്ച് ലെെംഗിക ചൂഷണം നടത്തുന്നത് പതിവായിരുന്നു. പെൺകുട്ടിയുടെ മാതാവ് ഉൾപ്പെടെയുള്ളവർ ഇതിനെ എതിർത്തെങ്കിലും പിതാവ് ഈ എതിർപ്പുകളെ വകവച്ചിരുന്നില്ല. ഇതിനിടയിൽ പിതാവിൻ്റെ സുഹൃത്തും പതിനേഴുകാരിയായ പെൺകുട്ടിയെ ലെെംഗിക ചൂഷണത്തിന് വിധേയായക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പെൺകുട്ടി പരാതിയുമായി അധികൃതരെ സമീപിച്ചത്. 

മദ്യപിച്ച ശേഷം പിതാവ് പ്രായപൂർത്തിയാകാത്ത മകളെ അടുത്ത് വിളിച്ചിരുത്തി കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുമായിരുന്നു എന്നും പരാതിയിൽ പറയുന്നു. പെൺകുട്ടിയെ ലെെംഗികപരമായി ചൂഷണം ചെയ്യാൻ വേണ്ടിയാണ് പിതാവിൻ്റെ സുഹൃത്ത് പിതാവുമായി ചങ്ങാത്തത്തിലായതെന്നും ഒരുമിച്ച് മദ്യപിക്കാൻ ആരംഭിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. മാതാവ് ഉൾപ്പെടെയുള്ളവർ പലതവണ ഇക്കാര്യം പെൺകുട്ടിയുടെ പിതാവിനോട് സൂചിപ്പിച്ചെങ്കിലും അതൊന്നും അയാൾ ചെവിക്കൊണ്ടില്ലെന്നും പരാതിയിൽ പറയുന്നു. 

പെൺകുട്ടിയുടെ മാതാവ് വിദേശത്താണ്. വിദേശത്ത് നിന്നും പെൺകുട്ടിയുടെ അമ്മ അയക്കുന്ന പണത്തിനാണ് പിതാവും പെൺകുട്ടിയും കഴിഞ്ഞു വന്നതും. അതിനിടയിലാണ് പെൺകുട്ടിയെ ഇയാൾ ലെെംഗികമായി പീഡിപ്പിക്കാൻ ആരംഭിച്ചത്. തുടർന്ന് സുഹൃത്തും കൂടി ദിനംപ്രതി വീട്ടിൽ എത്തിയതോടെ പെൺകുട്ടി വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെടുകയായിരുന്നു. താൻ ദിവസവും ലെെംഗിക ചൂഷണം അനുഭവിക്കുന്ന കാര്യം പെൺകുട്ടി വിദേശത്തുള്ള മാതാവിനോട് ഫോണിലൂടെ വിവരമറിയിച്ചു. മതാവ് ഇക്കാര്യം പിതാവിനോട് സംസാരിച്ചെങ്കിലും അയാൾ പിൻമാറാൻ തയ്യാറായില്ല. തുടർന്ന് പെൺകുട്ടിയോട് പരാതി നൽകാൻ മാതാവ് ആവശ്യപ്പെടുകയായിരുന്നു. 

കഴിഞ്ഞ കുറച്ചു നാളുകളായി പിതാവ് മദ്യപിച്ചെത്തി പെൺകുട്ടിയെ ശല്യം ചെയ്യുകയായിരുന്നു,​ പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യാനും ഇയാൾ ശ്രമിച്ചെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഇതിനിടെ പെൺകുട്ടിയുടെ അച്ഛനൊപ്പം മദ്യപിക്കാൻ സുഹൃത്തും എത്തിത്തുടങ്ങി.

ഇതിനിടയിലാണ് ഇയാളും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് വിവരം. വിദേശത്തുള്ള അമ്മയുടെ നിർദ്ദേശപ്രകാരം ഒടുവിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത പൊലീസ് രണ്ടുപേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെൺകുട്ടിയെ ഇപ്പോൾ ഷെൽട്ടർ ഹോമിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

READMORE | FACEBOOK

Related posts

സംസ്ഥാനത്ത് 2,72,80,160 വോട്ടർമാർ; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണം, വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Akhil

കൊല്ലത്ത് കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി;മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ആശ്വാസം

Sree

മകന്റെ ബൈക്ക് കത്തിക്കാൻ അമ്മയുടെ ക്വട്ടേഷൻ; പിന്നാലെ തുകയെ ചൊല്ലി തർക്കം; ആക്രമണം

Akhil

Leave a Comment