കോഴിക്കോട്  മുക്കത്ത് വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു.
kerala Kerala News

കോഴിക്കോട് മുക്കത്ത് ദമ്പതികള്‍ക്ക് നഷ്ടമായത് ഏക മകനെ

വൈകീട്ട് കൂട്ടുകാർക്കൊപ്പം കളി കഴിഞ്ഞ് മടങ്ങി; എല്ലാവരും വീടണിഞ്ഞിട്ടും ഏഴാം ക്ലാസുകാരന്‍ എത്തിയില്ല; കാണാതെ തിരഞ്ഞുവന്നപ്പോള്‍ കണ്ടത് വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍

കോഴിക്കോട്  മുക്കത്ത് വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു. മണാശ്ശേരി നെടുമങ്ങാട് കിഴിതാണിങ്ങാട്ട് കാശിനാഥ് (11)ആണ് മരിച്ചത്. 

ഓട്ടോറിക്ഷ ഡ്രൈവർ സിനിൽ കുമാറിന്റെയും സിന്ധുവിന്റെയും മകനാണ്. മണാശ്ശേരി ഗവ. യുപി സ്കൂൾ വിദ്യാർഥിയാണ്.

തിങ്കളാഴ്ച വൈകീട്ട് കൂട്ടുകാർക്കൊപ്പം കളി കഴിഞ്ഞ് മടങ്ങവെ വെള്ളക്കെട്ടിൽ വീണതാണെന്നാണ് കരുതുന്നത്. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇത്തവണ ഏഴാം ക്ലാസിൽ പ്രവേശനം നേടിയിരിക്കുകയായിരുന്നു. സഹോദരി: ആര്യ നന്ദ

READ MORE

Related posts

വിളിച്ചപ്പോൾ ഇറങ്ങിവന്നില്ല; കാമുകൻ കാമുകിയുടെ കഴുത്തിൽ കുത്തി, പിന്നീട് സ്വയം കഴുത്തറുത്തു

Akhil

മന്ത്രിസഭാ പുനഃസംഘടന നംവബറിൽ : വീണാ ജോർജിനെ മാറ്റില്ല, ഗണേഷ് കുമാർ മന്ത്രിസഭയിലേക്കെന്ന് ഇ.പി ജയരാജൻ

Akhil

കോഴിക്കോട് കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപിച്ചു

Gayathry Gireesan

Leave a Comment