cinema death kerala Kerala News latest latest news

സംവിധായകൻ കെ ജി ജോർജ്‌ (99 ) അന്തരിച്ചു. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു

സംവിധായകൻ കെ ജി ജോർജ്‌ (99 ) അന്തരിച്ചു. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.

1946-ൽ തിരുവല്ലയിൽ ജനിച്ചു. 1968-ൽ കേരള സർ‌വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സിനിമാ സംവിധാനത്തിൽ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിൻ്റെ മായ എന്ന ചിത്രത്തിൻ്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം തുടങ്ങി. അദ്ദേഹത്തിൻറെ സഹായിയായി മൂന്നു വർഷത്തോളം ജോലി ചെയ്തു.

തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ സിനിമയിലൂടെ ശക്തമായി പറഞ്ഞ സംവിധായകനാണ് കെ ജി ജോർജ് . “സ്വപ്നാടന”മാണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. ഇളവങ്കോട് ദേശം (1999 ) ആയിരുന്നു അവസാനത്തെ ചിത്രം .

സ്വപ്നാടനം, പി.ജെ. ആൻ്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമിച്ച കോലങ്ങൾ, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

യവനിക, സ്വപ്‌നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2016-ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചു . പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് ഭാര്യ.

Related posts

പാലക്കാട് വീട്ടമ്മ ജീവനൊടുക്കി; സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധമാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് കുറിപ്പ്, യുവാവ് അറസ്റ്റില്‍

Akhil

മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

Akhil

കെഎസ്ആര്‍ടിസി ബസില്‍ യുവാവിനെ മര്‍ദിച്ചു; കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Akhil

Leave a Comment