accident death kerala Kerala News latest latest news

തലസ്ഥാനത്ത് എ കെ ജി സെൻ്ററിന്  മുന്നിൽ പൊലീസ്  വാഹനം അപകടത്തിൽപ്പെട്ട് പൊലീസുകാരൻ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

തിരുവനന്തപുരം: പാളയത്ത് എ കെ ജി സെൻ്ററിന്  മുന്നിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു. കൺട്രോൾ റൂമിലെ പൊലീസുകാരൻ അജയകുമാറാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. രാവിലെ 5.50നായിരുന്നു അപകടം.

രാത്രി പട്രോളിംഗ് കഴിഞ്ഞ് വാഹനത്തിൽ ഇന്ധനം നിറയ്ക്കാനായി പോകുമ്പോഴായിരുന്നു അപകടം. ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന തെരുവുവിളക്കിൻ്റെ പോസ്റ്റിലേക്ക് വാഹനം ഇടിച്ചുകയറിയത്. പിൻസീറ്റിലായിരുന്ന അജയകുമാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും ഇടിയുടെ ആഘാതത്തിൽ മുന്നോട്ടുതെറിച്ച് തല പോസ്റ്റിലിടിക്കുകയായിരുന്നു എന്നുമാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അജയകുമാറിൻ്റെ തലയ്ക്കും നെഞ്ചിനുമാണ് സാരമായി പരിക്കേറ്റത്.

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ നില ഗുരുതമല്ലെന്നാണ് റിപ്പോർട്ട്. വാഹനത്തിന് സാരമായ കേടുപാടുണ്ട്.

Related posts

കോട്ടയത്ത് വ്യാപാരി ജീവനൊടുക്കിയത് ബാങ്കിൻ്റെ ഭീഷ‌ണിയെ തുടർന്നാണെന്നു മകൾ

Akhil

നിക്ഷേപത്തട്ടിപ്പ്: 18 കേസുകള്‍, പ്രവീണ്‍ റാണയ്ക്കായി തിരച്ചില്‍.

Sree

പ്രിയ മഹാനടൻ തിലകൻ്റെ 11-ാo ചരമദിനം തിലകൻ സൗഹൃദ സമിതിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ ജവഹർ ബാലഭവനിൽ വച്ച് ആചരിച്ചു.

Akhil

Leave a Comment