death India Kerala News latest news must read

പിന്നോട്ടെടുത്ത ലോറി വഴിയരികില്‍ കിടന്നുറങ്ങിയയാളുടെ തലയിലൂടെ കയറിയിറങ്ങി; ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട കണ്ണങ്കരയില്‍ വഴിയരികില്‍ കിടന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.

തലയിലൂടെ വാഹനം കയറിയിറങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇറച്ചിക്കോഴിയുമായി വന്ന ലോറി പിന്നോട്ടെടുത്തപ്പോള്‍ വാഹനം ഇയാളുടെ മുകളിലേക്ക് പാഞ്ഞുകയറിയെന്നാണ് സംശയം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പത്തനംതിട്ടയിലെ ഹെയ്‌ഡേ ഹോട്ടലിന് സമീപമാണ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. രാത്രിയോടെയാണ് സംഭവമുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് ഇറച്ചിക്കോഴിയുമായി വന്ന ലോറിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

ALSO READ:മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ കണ്ടെത്തുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ കെഎസ്ആര്‍ടിസി; മൂന്നുദിവസത്തിനിടെ പരിശോധനയില്‍ കുടുങ്ങിയത് 41 പേര്‍

Related posts

തട്ടിപ്പുകേസിൽ തന്നെ കൂട്ടുപ്രതിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ. സുധാകരൻ എംപി

Akhil

ഡോ.വന്ദനാദാസിന്റെ കൊലപാതകം; പൊലീസുകാർക്ക് വീഴ്ചയെന്ന് കണ്ടെത്തൽ

Akhil

അനാഥരായ വിദ്യാർഥികൾക്ക് എൻജിനീയറിങ് പഠനം;

Sree

Leave a Comment