Kerala News latest Local News thrissur

തൃശൂര്‍ മൃഗശാലയില്‍ നിന്നും കിളി പോയി; കാണാതായത് ലേഡി ആമസ്റ്റ് ഫെസന്‍റ്

തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി. ലേഡി ആമസ്റ്റ് ഫെസന്റ് എന്ന പക്ഷിയെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് പക്ഷിയെ കാണാതാകുന്നത് ശ്രദ്ധയില്‍പെടുന്നത്. സംഭവത്തില്‍ മൃഗശാല അധികൃതര്‍ പരിശോധന നടത്തുകയാണ്.

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയ സംഭവത്തിന് പിന്നാലെയാണ് തൃശൂര്‍ മൃഗശാലയില്‍ നിന്ന് പക്ഷിയെ കാണാതാകുന്നത്. ഇന്നലെ വൈകുന്നേരം കൂട് വൃത്തിയാക്കുമ്പോള്‍ പക്ഷി കൂട്ടിലുണ്ടായിരുന്നുവെന്നാണ് മൃഗശാല ജീവനക്കാര്‍ പറയുന്നത്. ഇന്ന് രാവിലെയും കൂട് വൃത്തിയാക്കിയിരുന്നു. ഈ സമയത്ത് പക്ഷി പുറത്ത് ചാടിയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കൂടിന് പരിസരത്തും മൃഗശാലയുടെ പരിസരപ്രദേശങ്ങളിലും പക്ഷിയെ കണ്ടെത്താനായില്ല.

Related posts

തിരുപ്പതിയിൽ അച്ഛനമ്മമാർക്കൊപ്പം നടക്കവേ ആറ് വയസുകാരിയെ പുലി കടിച്ചുകൊന്നു

Akhil

തിരുവനന്തപുരത്ത് 19 കാരിയായ ഗർഭിണി തൂങ്ങിമരിച്ചു

Akhil

കാട്ടാനക്ക് മുൻപിൽ യുവാവിന്റെ പരാക്രമം; റോഡിനു കുറുകെ നിന്ന കബാലിയെ പ്രകോപിപ്പിച്ച് യുവാവ്

Akhil

Leave a Comment