Kerala News latest news Local News National News Trending Now

ടെലിവിഷൻ ചർച്ചയിൽ ചുവപ്പും പച്ചയും നിറത്തിലുള്ള സാരിയണിഞ്ഞ് അവതാരക; ചൊടിച്ച് ഇസ്രയേലി പാനലിസ്റ്റ്: വിഡിയോ

ടെലിവിഷൻ ചർച്ചയിൽ ചുവപ്പും പച്ചയും നിറത്തിലുള്ള സാരിയണിഞ്ഞ് അവതാരകയോട് ചൊടിച്ച് ഇസ്രയേലി പാനലിസ്റ്റ്. ഇസ്രയേൽ – പലസ്തീൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ മിറർ നൗ നടത്തിയ ചർച്ചയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 

മിറർ നൗ എക്സിക്യൂട്ടിവ് എഡിറ്റർ ശ്രേയ ധൗണ്ഡിയാൽ നയിച്ച ചർച്ചയിലാണ് ഇസ്രയേലി പാനലിസ്റ്റ് ഫ്രെഡെറിക്ക് ലാൻഡാവു അവതാരികയുടെ സാരിയുടെ നിറത്തിൽ ചൊടിച്ചത്. ചുവപ്പും പച്ചയും നിറത്തിലുള്ള സാരി അണിഞ്ഞത് പലസ്തീനെ പിന്തുണയ്ക്കാനാണെന്ന തരത്തിൽ ഫ്രെഡെറിക്ക് വാദിക്കുകയായിരുന്നു.

അതുകൊണ്ടാണ് താൻ നീലയും വെള്ളയും അണിയുന്നത്. നീലയും വെള്ളയും എല്ലായ്പ്പോഴും വിജയിക്കുമെന്നും ഫ്രെഡെറിക്ക് പറഞ്ഞു.

എന്നാൽ, സാരി തൻ്റെ അമ്മൂമ്മയുടേതാണെന്നും അതിൻ്റെ നിറത്തിന് പക്ഷം പിടിയ്ക്കലില്ലെന്നും ശ്രേയ വിശദീകരിച്ചു. താൻ എന്ത് അണിയണം എന്ത് പറയണം എന്ന് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും ശ്രേയ വ്യക്തമാക്കി. ശ്രേയ തന്നെ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഈ വിഡിയോ പങ്കുവച്ചു.

ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎൻ പ്രമേയം അമേരിക്ക വീറ്റോ ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ ബ്രസീൽ കൊണ്ടുവന്ന പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്.

15 അംഗ യുഎൻ രക്ഷാസമിതിയിൽ 12 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിക്കുകയും അമേരിക്ക വീറ്റോ ചെയ്യുകയും രണ്ട് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

അമേരിക്കൽ പ്രസിഡന്റ് ജോ ബൈഡൻ സംഘർഷമേഖലയിൽ നയതന്ത്ര നീക്കങ്ങൾ നടത്തിവരികയാണ് വീറ്റോ ചെയ്ത ശേഷം യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റിന്റെ നയതന്ത്രനീക്കങ്ങൾ ഫലം കാണാനാണ് ആഗ്രഹിക്കുന്നതെന്നാണ് ലിൻഡ തോമസ് ഗ്രീൻഫീൽഡിന്റെ വിശദീകരണം. പ്രമേയം സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെക്കുറിച്ച് യാതൊന്നും പറയുന്നില്ലെന്നും ലിൻഡ വിമർശിച്ചു.

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള റഷ്യൻ പ്രമേയം ഇതിന് മുൻപ് യുഎൻ സുരക്ഷാ കൗൺസിൽ തള്ളിയിരുന്നു.

ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ ആ പ്രമേയം പൂർണമായി കുറ്റപ്പെടുത്തിയിരുന്നില്ലെന്ന് വിമർശനം ഉയർന്നിരുന്നു.

ALSO READ:പാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

Related posts

പ്രളയ ദുരിതാശ്വാസ തുക നൽകിയില്ല; എറണാകുളം ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം കോടതി ജപ്തി ചെയ്തു

Editor

തിരുവനന്തപുരത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസുകാരൻ മുങ്ങി മരിച്ചു

Akhil

നഴ്‌സുമാരുടെ 72 മണിക്കൂർ പണിമുടക്ക് തൃശ്ശൂരിൽ തുടങ്ങി; 22 ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടും

Sree

Leave a Comment