uma thomas ldf
Kerala News Local News Trending Now

തൃക്കാക്കരയിൽ ഉമാ തോമസിന്റെ പടയോട്ടം

തൃക്കാക്കരയിലെ ന​ഗരകേന്ദ്രങ്ങലിൽ എൽഡിഎഫിന്റെ ജോ ജോസഫിന് തിരിച്ചടി. പോളിം​ഗ് കുറഞ്ഞ് ബൂത്തുകളിൽ പോലും ഉമാ തോമസ് തന്നെയാണ് മുന്നിൽ. യുഡിഎഫിന് ഇരുപത്തിരണ്ടായിരത്തിലധികം വോട്ടുകളാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. എന്നാൽ എൽഡിഎഫിന്റെ വോട്ട് നില പതിനാലായിരം മാത്രമേ കടന്നിട്ടുള്ളു. ഉമാ തോമസിന്റെ ലീഡ് എണ്ണായിരം കടന്നിരിക്കുകയാണ്.

ഇലക്ട്രോണിക് വോട്ടുകൾ എണ്ണുമ്പോഴും തുടക്കം മുതൽ തന്നെ ഉമാ തോമസ് ലീഡ് നിലനിർത്തുകയാണ്. എൽഡിഎഫ് തൊട്ടുപിന്നാലെ നാലായിരത്തോളം വോട്ടുകൾ നേടി പോരാട്ടം തുടരുകയാണ്. എൽഡിഎയുടെ വോട്ടുകൾ 700 കടന്നിട്ടുണ്ട്.

തൃക്കാക്കരയിൽ ജയം ഉറപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭിമാന പ്രശ്നമാണ്. പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം നഷ്ടപ്പെട്ടാൽ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. നൂറ് തികയ്ക്കാൻ കിട്ടുന്ന ഒരു സീറ്റ് മുഖ്യമന്ത്രിയുടെ കിരീടത്തിലെ പൊൻതൂവലായ് മാറുകയും ചെയ്യും

Related posts

അനാഥരായ വിദ്യാർഥികൾക്ക് എൻജിനീയറിങ് പഠനം;

Sree

നെടുമ്പാശേരിയില്‍ സ്വര്‍ണവേട്ട; 40 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പാലക്കാട് സ്വദേശി പിടിയില്‍

Sree

കാട്ടുപന്നിയെ വെടിവച്ച് കൊന്നു

sandeep

1 comment

സ്വതന്ത്രരേക്കാള്‍ ബഹുദൂരം മുന്നിലായി നോട്ട June 3, 2022 at 10:10 am

[…] നേടിയിരിക്കുന്നത് നോട്ടയാണ്. ഉമ തോമസ് 72767 ജോ ജോസഫ് 47752, എ എന്‍ രാധാകൃഷ്ണന്‍ 12955 […]

Reply

Leave a Comment