commando
Kerala News Local News

വരുന്നു അവഞ്ചേഴ്സ്; എൻ.എസ്.ജി മാതൃകയിൽ കേരള പൊലീസിന്റെ കമാൻഡോ സംഘം

നഗര പ്രദേശങ്ങളിൽ പെട്ടെന്നുണ്ടാകുന്ന സുരക്ഷാ സാഹചര്യങ്ങൾ നേരിടാൻ കമാൻഡോ സംഘത്തെ രൂപീകരിച്ച് കേരള പൊലീസ്. അവഞ്ചേഴ്സ് എന്ന പേരിലാണ് കമാൻഡോ സംഘം ഇറങ്ങുന്നത്. എൻ.എസ്.ജി മാതൃകയിൽ പ്രവർത്തിക്കുന്ന സംഘം ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുൾപ്പടെ ഏറ്റെടുക്കും. 

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് ശുപാർശ നൽകിയിരിക്കുകയാണ്. ഭീകരവാദ ആക്രണമണങ്ങൾ മുതൽ ഗുണ്ടാ ആക്രമണങ്ങൾ വരെ നേരിടുന്ന ചുമതല അവഞ്ചേഴ്സ് എന്ന് പേരിട്ടിരിക്കുന്ന കമാൻഡോ സംഘത്തിന് നൽകും.

READ ALSO:-മഞ്ഞക്കോടിയും ഓണവും: പ്രതീക്ഷയിൽ നെയ്ത്തുകാരും കച്ചവടക്കാരും

അവഞ്ചേഴ്സ് രൂപീകരിച്ച നടപടിക്ക് സാധുത തേടി സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് കത്ത് നൽകി. സർക്കാർ ഉത്തരവിറങ്ങിയാലുടൻ സെക്രട്ടറിയേറ്റിന്റെ സുരക്ഷക്കും അവഞ്ചേഴ്സിനെ വിന്യസിച്ചേക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Related posts

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്, ലജ്ജിക്കുന്നു’; നടിമാർക്കെതിരായ ലൈംഗിക അതിക്രമത്തിൽ നിവിൻ പോളി

sandeep

നിപ പ്രോട്ടോക്കോള്‍ ലംഘിച്ച് സ്‌കൂള്‍ പ്രവര്‍ത്തിച്ചു; കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ എന്ന വേർതിരിവ് ഇല്ല, നടപടിയുണ്ടാകും; വീണാ ജോർജ്

sandeep

ചലച്ചിത്ര- ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു.

Sree

Leave a Comment