thar guruvayur
Kerala News Local News Trending Now

ഗുരുവായൂരപ്പന്റെ ഥാർ ‘ഓടിയ’ വഴി

ഗുരുവായൂരപ്പന് വഴിപാടായി നൽകിയ ഥാർ ലേലം ചെയ്തത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ആദ്യ ലേലത്തിൽ ഥാർ സ്വന്തമാക്കിയത് എറണാകുളം ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദായിരുന്നു. ലേലത്തിൽ പിടിച്ച വാഹനം എന്നാൽ ഭരണ സമിതി അമലിന് കൈമാറിയില്ല. ഇന്നിത് വീണ്ടും പുനർ ലേലം ചെയ്ത് ദുബായ് വ്യവസായി വിഘ്‌നേഷ് വിജയകുമാർ സ്വന്തമാക്കി.

2021 ഡിസംബർ 4

മഹീന്ദ്ര എംഡി ആനന്ദ മഹീന്ദ്ര ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻ എത്തിയപ്പോഴാണ് കാണിക്കയായി ഥാർ നൽകുന്നത്. മഹീന്ദ്ര ഏത് വാഹനം മാർക്കറ്റിൽ ഇറക്കിയാലും, ആദ്യ എഡിഷൻ വണ്ടി ഗുരുവായൂരപ്പന് സമർപ്പിക്കാറുണ്ട്. ഈ വണ്ടി ദേവസ്വം ലേലം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

2021 ഡിസംബർ 8

ഥാർ ലോലം ചെയ്തു. എറണാകുളം ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് അലിയാണ് ‘ഥാർ’ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എന്നാൽ 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അമൽ മുഹമ്മദ് ലേലം ഉറപ്പിച്ച് ‘ഥാർ’ സ്വന്തമാക്കിയത്. ജിഎസ്ടി ഉൾപ്പെടെ 18 ലക്ഷം രൂപയോളം വരും. ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ കൈമാറുകയായിരുന്നു.

2022 ജനുവരി 25

ഗുരുവായൂ!ർ ക്ഷേത്രത്തിൽ മഹീന്ദ്രാ കമ്പനി വഴിപാടായി നൽകിയ ഥാർ ജീപ്പ് ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം നൽകിയ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. ജീപ്പിൻറെ ലേല വിശദാംശങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി ഗുരുവായൂർ ദേവസ്വം ബോർഡിന് നിർദേശം നൽകി. ജീപ്പിൻറെ വില അടക്കമുള്ള വിവരങ്ങൾ അറിയിക്കണമെന്നാണ് കോടതി നിർദ്ദേശം. ഹർജി ഹൈക്കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.

2022 ഏപ്രിൽ 9

ഥാർ ലേലം സംബന്ധിച്ച് ഇരുകക്ഷികളുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കാൻ ജേവസ്വം കമ്മീഷ്ണറോട് ഹൈക്കോടതി നിർദേശിച്ചു.

2022 മെയ് 12

ഥാർ വീണ്ടും ലേലം ചെയ്യാൻ തീരുമാനമായി. പുനർ ലേലം നടത്തണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ലേല തീയതി പത്രമാധ്യമങ്ങൾ വഴി പൊതു ജനങ്ങളെ അറിയിക്കാനും ദേവസ്വം ചെയർമാൻ വി.കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

2022 ജൂൺ 6

ഥാർ വീണ്ടും ലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്ക് ദുബായ് വ്യവസായി അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയകുമാറാണ് ലേലത്തിൽ വാങ്ങിയത്.

Related posts

പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും പ്രതിഷേധം

Sree

കനത്ത മഴ; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ആലുവ ശിവക്ഷേത്രം മുങ്ങി

Riza

അജ്മാനില്‍ കാറിന് തീപിടിച്ച് മലയാളി മരിച്ചു

sandeep

Leave a Comment