Kerala News

തിരിച്ചുവരവുകൾ ഇനിയും ആഘോഷിക്കപ്പെടട്ടെ; “ഭാവന” പെൺകരുത്തിന്റെ മറ്റൊരു പേര്…

ചില പോരാട്ടങ്ങൾ അടയാളപ്പെടുത്തേണ്ടത് തന്നെയാണ്. അത് നീതിയ്ക്ക് വേണ്ടിയുള്ളതാകുമ്പോൾ പ്രത്യേകിച്ചും. കയ്യടികളോടെ, ആരവങ്ങളോടെ ഇന്നലെ ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയിൽ ഭാവനയെ ആളുകൾ വരവേറ്റപ്പോൾ പെൺകരുത്തിന്റെ മറ്റൊരു മുഖത്തിന് ആ സദസ് സാക്ഷിയായി. പൊരുതാൻ മറന്നുപോയ, വീഴ്ചകളിൽ തളർന്നുപോയ, തന്റേതല്ലാത്ത തെറ്റുകളുടെ ഭാരവുമേന്തി ഒളിച്ചോടേണ്ടി വന്ന ഒരായിരം പെണ്‍മുഖങ്ങളുടെ കരുത്തും തിരിച്ചുവരവുമാണ് ഭാവന. ഇന്നലെ ഭാവനയ്ക്കായി ആ വേദിയിൽ മുഴങ്ങിയ ഓരോ കയ്യടികളും ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ചിലപ്പോൾ നീതിയുടെ മുഖം ഇങ്ങനെയും ആകാം…

സംവിധായകൻ രഞ്ജിത്ത് ഭാവനയ്ക്ക് നൽകിയ ആമുഖവും അതുതന്നെയായിരുന്നു “മലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്‍റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു.”. ആ വാക്കുകൾ പറഞ്ഞുതീരുന്നതിനു മുമ്പുതന്നെ ആളുകൾ കരഘോഷത്തോടെ ഭാവനയെ വരവേറ്റു. പ്രൗഢഗംഭീരമായ തിരിച്ചുവരവെന്നല്ലാതെ മറ്റൊന്നും അതിനെ വിശേഷിപ്പിക്കാനില്ല. ആ വേദിയെ ഭാവന അഭിസംബോധന ചെയ്തതും അങ്ങനെ തന്നെയാണ്. “നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും നല്ല സിനിമകള്‍ ആസ്വദിക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍”.

Related posts

ബെംഗളൂരു, മൈസൂരു അധിക സര്‍വീസ്; ദീപാവലിക്ക് സ്പെഷ്യല്‍ സർവീസുമായി കെഎസ്ആർടിസി

sandeep

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണ്‍ കുമാര്‍ അന്തരിച്ചു

sandeep

കാട്ടാനക്കൂട്ടം വീട് തകർത്തു

sandeep

1 comment

Leave a Comment