Deepu Balakrishnan
Accident Kerala News

സഹസംവിധായകൻ ദീപു ബാലകൃഷ്ണൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

തൃശൂർ കൂടൽമാണിക്യ ക്ഷേത്രത്തിലെ തെക്കേ കുളത്തിൽ ചലച്ചിത്ര പ്രവർത്തകനായ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട വെളുത്തേടത്ത് പറമ്പിൽ ദീപു ബാലകൃഷ്ണൻ ( 41 ) ആണ് മരിച്ചത്. രാവിലെ എഴ് മണിയോടെയാണ് സംഭവം. ദീപു ബാലകൃഷ്ണൻ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. 

രാവിലെ അഞ്ച് മണിക്ക് ക്ഷേത്ര കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ് ദീപു. ദീപു തിരിച്ച് എത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തിയത്. ഫയർഫോഴ്സ് യൂണിറ്റിന്റെ നേത്യത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മ‍തദേഹം പുറത്തെടുത്തത്. ഭാര്യ; നിമ്മി. മക്കൾ; പത്മസൂര്യ, പ്രാർത്ഥന.

READMORE :മാമ്പഴ മോഷണം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്

Related posts

നൂറിന്റെ നിറവിൽ വിപ്ലവ സൂര്യൻ; വിഎസ് അച്യുതാനന്ദന് ഇന്ന് ജന്മദിനം

sandeep

തമിഴകത്ത് 2024ല്‍ വിജയ്‍യുടെ ഹിറ്റ് ചിത്രം ഏഴാമത്, മലയാളത്തിന്റെ ആ സര്‍പ്രൈസ് ഒന്നാമത്, പട്ടിക പുറത്ത്

sandeep

കളമശ്ശേരിയിൽ രാത്രി ബൈക്ക് ഓടിച്ചുകൊണ്ട് മദ്യപാനം; ദൃശ്യങ്ങൾ ട്വന്റിഫോറിന്

sandeep

Leave a Comment