
കോഴിക്കോട് കുന്ദമംഗലം പതിമംഗലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് അധ്യാപകൻ മരിച്ചു. ഫറോക്ക് നല്ലൂർ നാരായണ സ്കൂളിലെ അധ്യാപകനായ ഹവ്വ തോട്ടിൽ രാജുവാണ്(47) മരിച്ചത്.
പുലർച്ചെ രാജു നടന്നു പോവുമ്പോൾ നിയന്ത്രണം വിട്ട കാർ വന്ന് ഇടിക്കുകയായിരുന്നു. കാർ ഇടിച്ച് മറ്റൊരു സ്കൂട്ടർ യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
READ MORE: https://www.e24newskerala.com/