Arrest kerala Kerala News latest latest news pathanamthitta

ഫേസ്ബുക്ക് വഴി പരിചയപെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ കുളത്തൂപ്പുഴ കണ്ടൻചിറ ഡാലി പി. ഓയിൽപാം എസ്റ്റേറ്റ് സനൽ ഭവനത്തിൽ സനലിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. എസ്റ്റേറ്റ് വനമേഖലയിലെ വാടകവീട്ടിൽ നിന്ന് ശനിയാഴ്ച രാവിലെയാണ് സനലിനെ പിടികൂടിയത്.

പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന്, നഗ്‌നചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പ്രചരിപ്പിച്ചു. ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കഴിഞ്ഞ രണ്ടുവർഷമായി സനൽ പെൺകുട്ടിയെ പീഡിപ്പിക്കുകയും സ്വർണ്ണാഭരണങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തു. സനൽ കാട്ടിൽ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് രാത്രി മുഴുവൻ കുളത്തൂപ്പുഴ വനമേഖലയിലെ ഡാലിചതുപ്പ് എന്ന ഭാഗം കേന്ദ്രീകരിച്ച് പൊലീസ് സംഘം തെരച്ചിൽ നടത്തിയിരുന്നു.

ഇക്കാര്യം മനസ്സിലാക്കിയ സനൽ ഉൾവനത്തിൽ നിന്ന് പുറത്തുകടന്ന് വാടകവീട്ടിലെത്തിയപ്പോൾ കീഴടക്കുകയായിരുന്നു. പ്രതി കൈവശപ്പെടുത്തി പണയം വച്ച സ്വർണ്ണാഭരണങ്ങൾ കുളത്തൂപ്പുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ സനലിനെ റിമാൻഡ് ചെയ്തു.

Related posts

അയോധ്യയിലെ രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ഇന്നുമുതൽ‌ പ്രവേശിക്കാം

Akhil

ഒരു വാട്‌സ്ആപ്പില്‍ തന്നെ നിരവധി അക്കൗണ്ട്; പുതിയ ഫീച്ചര്‍ എത്തിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

Akhil

തൃശൂരില്‍ ഒരു കുടുംബത്തിലെ 3 പേർ ജീവനൊടുക്കി

Akhil

Leave a Comment