Kerala News kozhikode latest news

കോഴിക്കോട് നിയന്ത്രണം വിട്ട ബസ് എതിർ ദിശയിലുള്ള മരത്തിലിടിച്ച് 11 പേർക്ക് പരുക്ക്

കോഴിക്കോട്: നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു 11 പേർക്ക് പരുക്ക്. താമരശ്ശേരി – കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.കോഴിക്കോട് കോട്ടുളിയിൽ ഇന്നു രാവിലെ എട്ടു മണിയോടെയാണ് അപകടം

മഴ പെയ്തത് മൂലം റോഡ് നനഞ്ഞുകിടക്കുന്നതും അതിലൂടെ ബസ് നിയന്ത്രണം തെറ്റി എതിർ ദിശയിലുള്ള മരത്തിൽ ഇടിച്ചുകയറുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കൂടാതെ പരിസര പ്രദേശത്തുളളവർ നിയന്ത്രണം തെറ്റി വരുന്ന ബസ് കണ്ട് പേടിച്ചോടുന്നതും വീഡിയോയില്‍ കാണാം. കോഴിക്കോട് – താമരശേറി റൂട്ടിലോടുന്ന സിൻഡിക്കേറ്റ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും ഓട്ടോ ഡ്രൈവർമാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. എല്ലാവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Related posts

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്

Akhil

ബാണാസുര ഡാം തുറന്നു; ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും

Sree

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ഒക്‌ടോബര്‍ 15 ന് എത്തും

Akhil

Leave a Comment