Kerala News latest news must read Trending Now

നടി അനുശ്രീയുടെ വാഹനം ബൈക്കിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്

ഇടുക്കി: സിനിമാ താരം അനുശ്രീ സഞ്ചാരിച്ചിരുന്ന വാഹനം ഇടിച്ച് രണ്ട് യുവാക്കൾക്ക് പരുക്ക്. ഇടുക്കി നെടുംകണ്ടം കൈലാസം സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നീ സഹോദരങ്ങൾക്കാണ് പരിക്കേറ്റത്. നെടുങ്കണ്ടത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അനുശ്രീ.

നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിയ്ക്കും ഇടയിൽ അനുശ്രീയുടെ വാഹനം യുവാക്കൾ സഞ്ചരിച്ച ബൈക്കുമായി കൂട്ടി ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേർന്ന് മറ്റൊരു വാഹനത്തിൽ യുവാക്കളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ALSO READ:പൊട്ടക്കുഴി പിഎം ശ്രീനാഥ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Related posts

ബാണാസുര ഡാം തുറന്നു; ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും

Sree

വടക്കഞ്ചേരി ബസ് അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവറേയും ഉടമയേയും കസ്റ്റഡിയില്‍ വിട്ടു

Editor

GMail @ 20 ; ലോകത്തിന്റെ ഇ-മെയിൽ ജീവിതം മാറ്റിമറിച്ച ജി-മെയിൽ

Akhil

Leave a Comment