India Kerala News latest news must read

ഡോ.ഷഹ്നയുടെ മരണം; ഡോ.റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു

ഡോ.ഷഹ്നയുടെ മരണം; ഡോ.റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു

മെഡിക്കൽ കോളജ് പിജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്ന ഡോ.ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയായ ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു.

പിജി പഠനത്തിന് പുനഃപ്രവേശനം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് തടഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

തിരുവനന്തപുരം മെഡി. കോളജ് പ്രിന്‍സിപ്പലിന്റെ അപ്പീലിലാണ് നടപടി. റുവൈസിനെതിരായ അച്ചടക്ക നടപടി തുടരാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

റുവൈസിന്റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ കോളേജ് നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

കമ്മിറ്റി ഒരാഴ്ചയ്ക്കകം അച്ചടക്ക നടപടി പുനഃപരിശോധിച്ച് തീരുമാനമെടുക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശം നല്‍കി.

സ്ത്രീധന പ്രശ്‌നത്തെ തുടർന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥിനി ഡോ. ഷഹ്ന ആത്മഹത്യ ചെയ്തത്.

ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു.

ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല.

സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു.

ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.

ALSO READ:ബിജെപി താമര ചിഹ്നം ഉപായയോഗിക്കുന്നത് റദ്ദാക്കണമെന്ന ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി

ഡോ.ഷഹ്നയുടെ മരണം; ഡോ.റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു

Related posts

ഉത്തരേന്ത്യയില്‍ ഭൂചലനം, 5.2 തീവ്രത രേഖപ്പെടുത്തി

Akhil

രണ്ട് വർഷമായി വീട്ടിൽ നിന്ന് പുറത്തിറക്കാതിരിക്കുന്ന തകരാറായ വാഹനത്തിന് RTO പിഴയിട്ടത് 4000 രൂപ

Akhil

ഇന്ന് ശിവരാത്രി ; ആഘോഷത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ

Akhil

Leave a Comment