Kerala News latest news must read National News Trending Now

ടിക്കറ്റുകൾ കരിഞ്ചന്തയ്ക്ക് വിറ്റു; ബിസിസിഐക്കെതിരെ എഫ് ഐ ആർ

ബിസിസിഐക്കെതിരെ കോൽക്കത്തയിൽ കേസ്. ടിക്കറ്റുകൾ കരിഞ്ചന്തക്ക് വിറ്റെന്ന കേസിലാണ് എഫ് ഐ ആർ. നവംബർ അഞ്ചിന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകളുടെ പേരിലാണ് കേസ്.

ബിസിസിഐ, സിഎബി, ബുക്ക് മൈ ഷോ എന്നിവയ്‌ക്കെതിരെ കൊൽക്കത്ത പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബിസിസിഐ, സിഎബി, ബുക്ക് മൈ ഷോ എന്നിവക്ക് പൊലീസ് നോട്ടീസ് അയച്ചു.

അതേസമയം മലിനീകരണ തോത് ഉയര്‍ത്തുമെന്നതിനാല്‍ മുംബൈയിലും ഡല്‍ഹിയിലും നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ കരിമരുന്ന് പ്രയോഗം ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

മുംബൈയിലെ മോശമാകുന്ന വായുഗുണനിലവാരം ബോംബെ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുകയും, സ്വമേധയാ നടപടികള്‍ ആരംഭിക്കുകയും ചെയ്ത അതേ ദിവസമാണ് ബിസിസിഐയുടെ പ്രഖ്യാപനം.

പാരിസ്ഥിതിക പ്രശ്‌നങ്ങളോട് പോരാടാന്‍ ബോര്‍ഡ് പ്രതിബദ്ധരാണെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ പറഞ്ഞു.

Related posts

തിരിച്ചടിച്ച് മോട്ടോർ വാഹന വകുപ്പ്; കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് പിഴയിട്ടു

Akhil

കോട്ടയത്ത് യുവാവ് മധ്യവയസ്‌കയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Sree

ഇന്ന് ശിവരാത്രി ; ആഘോഷത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ

Akhil

Leave a Comment