Kerala News latest news must read Trending Now

‘ചൈനീസ് ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പന നിയന്ത്രിക്കണം’; മൊബൈൽ ഫോൺ റീട്ടെയിലേഴ്സ് അസോസിയേഷൻ

നിലവാരമില്ലാത്ത ഇലക്‌ട്രോണിക്സ് ഉപകരണങ്ങളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ മൊബൈൽ ഫോൺ റീട്ടെയിലേഴ്സ് അസോസിയേഷൻ. ഗുണനിലവാരം കുറഞ്ഞ ചൈനീസ് ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പന നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് സദ്ദാം ഹുസൈൻ ആവശ്യപ്പെട്ടു. പാലക്കാട് കല്ലടിക്കോട് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്കേറ്റ സംഭവത്തിലാണ് പ്രതികരണം.

കഴിഞ്ഞ ഞായറാഴ്ചയാണ് കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകൾ ഫിൽസയുടെ കൈയ്യിൽ ഇരുന്ന് കരോക്കേ മൈക്ക് പൊട്ടിത്തെറിച്ചത്. ഓൺലൈനിൽ നിന്ന് 600 രൂപക്ക് വാങ്ങിയ ഉൽപ്പന്നമായിരുന്നു ഇത്. ഓൺലൈൻ വിപണിയിൽ വാങ്ങിയ പേരില്ലാത്ത കമ്പനിയുടെ ഉൽപന്നം ആയതിനാൽ കുടുംബത്തിന് പരാതി നൽകാൻ പോലും സാധിച്ചിരുന്നില്ല. ഓൺലൈനിൽ ലഭിക്കുന്നത് ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നമായതിനാൽ ഇത് അപകടമുണ്ടാക്കുന്നുവെന്നാണ് സംഘടനയുടെ ആരോപണം.

ഈ വിഷയത്തിലാണ് ഓൺലൈൻ വിപണികൾക്കെതിരെ വിമർശനവുമായി മൊബൈൽ ഫോൺ റീടെലേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയത്. ഗുണനിലവാരമില്ലാത്ത ചൈനീസ് ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിപണി നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെടുന്നു.

ALSO READ:ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാനെന്‍റെ ലാലുവിനെ കണ്ടു, ഒരുമിച്ചു ഭക്ഷണം കഴിച്ചു, ലവ് യൂ ലാലു; കുറിപ്പുമായി എം.ജി ശ്രീകുമാര്‍

Related posts

പാലക്കാട് വീട്ടമ്മ ജീവനൊടുക്കി; സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധമാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് കുറിപ്പ്, യുവാവ് അറസ്റ്റില്‍

Akhil

പുതുവർഷത്തിൽ കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാൻ മൃഗബലി നടത്തി പൊലീസുകാർ; സംഭവം തമിഴ്‌നാട്ടിൽ.

Sree

ഗോളം’ മെയ് 24 മുതൽ; പുതിയ പോസ്റ്റർ പുറത്തിറങ്ങി

Akhil

Leave a Comment