Kerala News latest news must read Trending Now

കേളി കലാസാംസ്‌കാരിക വേദി ബത്ഹ ഏരിയ കമ്മിറ്റിയുടെ’ഓണോത്സവം 2023′ ആഘോഷിച്ചു

കേളി കലാസാംസ്‌കാരിക വേദി ബത്ഹ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍’ഓണോത്സവം 2023′ അരങ്ങേറി.

ഷിഫയില്‍ വെച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അനില്‍ അറക്കല്‍ ആമുഖപ്രഭാഷണം നടത്തി.

ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

വിദ്യാഭ്യാസ വിചക്ഷണനും വാഗ്മിയുമായ ഡോ.കെആര്‍ ജയചന്ദ്രന്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രവാസികള്‍ക്ക് ഓണം എന്നത് സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന ഒരു ആഘോഷമാണ്.

മനുഷ്യനെ തമ്മില്‍ അടിപ്പിക്കുന്നതല്ല അടുപ്പിക്കുന്നതാവണം ഓണം എന്നാണ് ഈ ഓണോത്സവത്തിന്റെ സന്ദേശമായി നല്‍കാനുള്ളതെന്നും കെആര്‍ ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കേളി കേന്ദ്ര രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്,സമിതി അംഗം ജോസഫ് ഷാജി കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍,സെക്രട്ടറി സുരേഷ് കണ്ണപുരം,കുടുംബവേദി സെക്രട്ടറി സീബ കൂവോട്,പ്രസിഡന്റ് പ്രിയ വിനോദ്,ട്രഷറര്‍ ശ്രീഷ സുകേഷ്,മര്‍ഗബ് രക്ഷാധികാരി സെക്രട്ടറി സെന്‍ ആന്റണി,ബത്ഹ രക്ഷാധികാരി സെക്രട്ടറി രജീഷ് പിണറായി,ഏരിയ വൈസ് പ്രസിഡന്റ് മോഹന്‍ ദാസ്,എച്ച്എംസിസി എംഡി സജീവ് മത്തായി,ടിവിഎസ് ഗ്രൂപ്പ് എംഡി സലാം,ഹനാദി അല്‍ ഹര്‍ബി എംഡി പ്രിന്‍സ്,ന്യൂ എയ്ജ് ഇന്ത്യ സെക്രട്ടറി വിനോദ് മഞ്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ALSO READ:‘സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി പറയുന്നതുപോലെ; മുഖ്യമന്ത്രി രാജ്ഭവനിലേക്കെത്തുന്നില്ല’; ഗവര്‍ണര്‍

Related posts

‘എന്റെ സ്‌കൂളില്‍ 4-ാം ക്ലാസ് വരെ ഹോംവര്‍ക്കില്ല; അച്ഛനേയും അമ്മയേയും നെഞ്ചോട് ചേര്‍ന്ന് കുട്ടികൾ സന്തോഷത്തോടെ ഉറങ്ങണം; കെ ബി ഗണേഷ് കുമാർ

Akhil

പൊലീസ് ആകാശത്തേക്ക് വെടിവച്ചു; പിന്നോട്ടില്ലെന്ന് രാഹുല്‍, ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലേക്ക്

Akhil

വെള്ളിയാഴ്ച വരെ ചൂട് കൂടും; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Akhil

Leave a Comment