Kerala News latest news Trending Now

എം എ യൂസഫലിയുടെ സഹോദരന്റെ മകള്‍ വിവാഹിതയായി; ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം എത്തി;

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹോദരനും ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ തൃശ്ശൂര്‍ നാട്ടിക മുസ്ലിയാം വീട്ടില്‍ എം.എ. അഷ്‌റഫ് അലിയുടെയും സീന അഷ്‌റഫ് അലിയുടെയും മകള്‍ ഫഹിമ വിവാഹിതയായി. കണ്ണൂര്‍ എം.എം. റെസിഡന്‍സ് മുസ്തഫ മുല്ലിക്കോട്ടിന്റെയും (ചെയര്‍മാന്‍, സിറാജ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്, ദുബായ്) റഷീദയുടെയും മകന്‍ മുബീനാണ് വരന്‍. അബുദാബി എമിറേറ്റ്‌സ് പാലസില്‍ വെച്ച് നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു.

യു.എ.ഇ. ക്യാബിനറ്റ് അംഗംവും സഹിഷ്ണുതാ വകുപ്പ് മന്ത്രിയുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, യു.എ.ഇ. വിദേശ കാര്യ വകുപ്പ് സഹമന്ത്രി ശൈഖ് ശഖ്ബൂത്ത് ബിന്‍ നഹ്യാന്‍ അല്‍ നഹ്യാന്‍, യു.എ.ഇ. ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂനസ് ഹാജി അല്‍ ഖൂരി, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഖലീല്‍ മുഹമ്മദ് ഫൗലാദി, സൗദി അറേബ്യയിലെ ഒത്തൈം ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ശൈഖ് ഫഹദ് അല്‍ ഒത്തൈം, ശൈഖ് ഖാലിദ് അല്‍ സലൈമി ഉള്‍പ്പെടെ നിരവധി അറബ് പ്രമുഖര്‍ പങ്കെടുത്തു.

സിനിമാ മേഖലയില്‍ നിന്നും മമ്മൂട്ടി, സുള്‍ഫത്ത്, മോഹന്‍ലാല്‍, സുചിത്ര, ജയറാം, പാര്‍വ്വതി, കാളിദാസ്, മാളവിക, ദിലീപ്, കാവ്യാ മാധവന്‍, കുഞ്ചാക്കോ ബോബന്‍, പ്രിയ, ജയസൂര്യ, സരിത, ആസിഫ് അലി, സമ, ടോവിനോ തോമസ്, ജോജു ജോര്‍ജ്ജ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി, അപര്‍ണ്ണ ബാലമുരളി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.

Related posts

“ജനസേവനത്തിനാണ് ഞാൻ ജനിച്ചത്”: പ്രധാനമന്ത്രി നരേന്ദ്ര മോദി

Akhil

പത്മിനി തോമസ് ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

Akhil

‘കെ.ജി.എഫ്’ എന്ന് കേട്ടിട്ടുണ്ടോ? റോക്കിയുടെ മണ്ണല്ല, ഇത് യഥാർത്ഥ കോലാർ ​സ്വർണ്ണഖനി

Sree

Leave a Comment