Kerala News latest news Local News Trending Now

ഊരാളുങ്കലിൽ സർക്കാർ ഓഹരി; 82 ശതമാനം ഓഹരികളും സര്‍ക്കാരിന്റെതെന്ന് കേരളം

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേതാണെന്ന് കേരളം. സാമ്പത്തിക പരിധിയില്ലാതെ നിർമാണം ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതിയുണ്ടെന്നും സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിര്‍മാണം ഊരാളുങ്കലിന് നല്‍കിയതിനെതിരായ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണത്തിന് ഏറ്റവും കുറഞ്ഞ ക്വട്ടേഷന്‍ നല്‍കിയത് നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു. എന്നാല്‍ 7.10 ശതമാനം അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ കരാര്‍ നല്‍കാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

ALSO READ:ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ്; കലാശപ്പോരിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും

Related posts

നമ്പര്‍ തിരുത്തി എ.ഐ ക്യാമറയെ 51 തവണ പറ്റിച്ചു; യുവാവ് പിടിയിൽ, പിഴ 60,000

Akhil

മുല്ലപ്പെരിയാർ ഇന്ന് തുറക്കില്ല; തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു

Akhil

കേരളത്തിലെ ജനതാദൾഎസിന് ബിജെപിക്കൊപ്പം നില്ക്കാൻ കഴിയില്ല ; ഇക്കാര്യം നേതൃത്വത്തെ അറിയിച്ച് മാത്യു ടി തോമസ്

Akhil

Leave a Comment