Kerala News latest news

ഹൃദയാഘാതമുണ്ടായ പതിനേഴുകാരി ആൻ മരിയയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ

ഹൃദയാഘാതമുണ്ടായ പതിനേഴുകാരി ആൻ മരിയയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ തുടരുന്നു. എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആൻ മരിയ ജീവൻ നിലനിർത്തുന്നത്. 72 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഇന്നലെ നടത്തിയ പരിശോധനകളുടെ ഫലം വന്നതിന് ശേഷമേ ആരോഗ്യനിലയെ കുറിച്ച് കൂടുതൽ പറയാൻ കഴിയു എന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇന്നലെയാണ് ഇടുക്കി ഇരട്ടയാർ സ്വദേശിയായ ആൻമരിയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. തുടർന്ന് കട്ടപ്പനയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. l

ഹൃദയാഘാതമുണ്ടായ പതിനേഴുകാരിയുടെ അടിയന്തര ചികിത്സക്കായി ഇന്നലെയാണ് മലയാളികൾ കൈകോർത്ത് രംഗത്തെത്തിയത്. കട്ടപ്പനയിൽ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ കുട്ടിയെ ആംബുലൻസിൽ എത്തിക്കാൻ വേണ്ടിവന്നത് 2 മണിക്കൂർ 45 മിനിറ്റ് മാത്രം.

കട്ടപ്പനയിൽ നിന്നും യാത്ര തുടങ്ങിയ ആംബുലൻസിന് വഴിയൊയൊരുക്കാൻ നാടും കേരള പൊലീസും മറ്റ് അധികൃതരും ഒന്നിച്ചു നിന്നു. സാധാരണ ഗതിയിൽ നാല് മണിക്കൂറിനു മുകളിൽ യാത്ര സമയമെടുക്കുന്ന ദൂരമാണ് മൂന്നു മണിക്കൂറിനുള്ളിൽ ആംബുലന്സ് ഓടിയെത്തിയത്.

Related posts

ചെങ്കടലിൽ അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം

Akhil

റഫാ കവാടം തുറന്നു; മരുന്നുകളുമായി ആദ്യ ട്രക്ക് ഗാസയിലെത്തി

Akhil

ഇന്നും ഉയർന്ന താപനില; തൃശ്ശൂർ അടക്കം 8 ജില്ലകളിൽ മുന്നറിയിപ്പ്

Akhil

Leave a Comment