death Kerala News latest news MURDER National News

ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഉത്തരവ്.

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീലിലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസിൽ അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്.

ഇത് ശരിവയ്ക്കാൻ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. പ്രതിയുടെ അപ്പീലിലും സർക്കാരിന്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിശദമായി വാദം കേട്ടിരുന്നു.

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായതിനാൽ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്ന് സർക്കാർ വാദിച്ചു. ദൃക്സാക്ഷികളില്ലാത്ത സംഭവത്തിൽ തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്.

Related posts

ബംഗളൂരുവിലെ ഫ്ലാറ്റിൽ യുവതിയുടെ അഴുകിയ നഗ്ന മൃതദേഹം കണ്ടെത്തി: ശരീരത്തിന് സമീപം മയക്കുമരുന്നും

sandeep

സാഹിത്യകാരി കെ ബി ശ്രീദേവി അന്തരിച്ചു

sandeep

വെറും 20 രൂപ മതി; സ്വാതന്ത്ര്യ ദിനത്തിൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം

sandeep

Leave a Comment