പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്.
പത്തനംതിട്ട റാന്നിയിൽ നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെയാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയാണ് പന്ത്രണ്ടും പതിനാലും വയസ്സുള്ള പെൺകുട്ടികളെ വീട്ടിൽ നിന്ന് കാണാതായത്.
രാവിലെ ഏഴുമണിയോടെ റാന്നി പൊലീസിൽ പരാതി ലഭിച്ചു. സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടികളെ തിരുവല്ലയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
മാതാവ് വഴക്കുപറഞ്ഞതിനെ തുടർന്ന് കുട്ടികൾ വീട്ടിൽ നിന്ന് പോവുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
ALSO READ:നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവച്ച പ്രതികൾ പിടിയിൽ