India Kerala News Local News politics trending news Trending Now

കോർപ്പറേഷൻ സമരം അവസാനിപ്പിച്ച് പ്രതിപക്ഷം; ഡി ആർ അനിൽ സ്ഥാനമൊഴിയും, തീരുമാനം സമവായ ചർച്ചയ്ക്കൊടുവിൽ.

Strike end up on Corporation Letter row

ആരോഗ്യകരമായ ചർച്ചയാണ് നടന്നതെന്ന് ബിജെപി നേതാവ് വി വി രാജേഷ്. മേയറുടെ രാജി ആവശ്യം കോടതി തീരുമാനത്തിന് അനുസരിച്ച് നടക്കും.
തിരുവനന്തപുരം : കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതിപക്ഷം നടത്തി വരുന്ന സമരം തീർക്കാൻ ധാരണ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി കക്ഷി നേതാക്കൾ നടത്തിയ സമവായ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. അന്വേഷണം അതിന്റെ വഴിക്ക് നടക്കും. ഡി ആർ അനിലിനെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കും. കത്ത് എഴുതിയ കാര്യം ഡിആർ അനിൽ സമ്മതിച്ചിട്ടുണ്ട്. ഭരണപരമായ കാര്യങ്ങളിൽ ഉയർന്ന ആക്ഷേപം പ്രത്യേകം പരിശോധിക്കും.

ആരോഗ്യകരമായ ചർച്ചയാണ് നടന്നതെന്ന് ബിജെപി നേതാവ് വി വി രാജേഷ്. മേയറുടെ രാജി ആവശ്യം കോടതി തീരുമാനത്തിന് അനുസരിച്ച് നടക്കും. നഗരസഭയിലെ ദൈനം ദിന പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്നും വി വി രാജേഷ് അറിയിച്ചു. സമരം അവസാനിപ്പിക്കുന്നുവെന്ന് യുഡിഎഫും വ്യക്തമാക്കി. മൊത്തം അഴിമതിക്കെതിരെയായിരുന്നു സമരമെന്ന് പാലോട് രവി പറഞ്ഞു. ഇതോടെ തിരുവനന്തപുരം നഗരസഭയിൽ കഴിഞ്ഞ 56 ദിവസമായി തുടരുന്ന സമരമാണ് അവസാനിക്കുന്നത്.

READ MORE: https://www.e24newskerala.com/

Related posts

നോഹ ലൈൽസ് വേഗരാജാവ്; 100 മീറ്റർ ഫിനിഷ് ചെയ്തത് 9.79 സെക്കൻഡിൽ

Magna

വനിതാ ഡോക്ടർക്ക് മുന്നിൽ പരാക്രമം കാണിച്ച് ആലുവയിൽ കട തല്ലി പൊളിച്ച കേസിൽ പിടികൂടിയ പ്രതി

sandeep

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ഇനി വിവാഹ ഫോട്ടോഷൂട്ടുകൾ കൊച്ചി മെട്രോയിലും…

Sree

Leave a Comment