Entertainment India Kerala News Local News Special trending news Trending Now

കൊച്ചിയിൽ പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിൽ; നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി.

കൊച്ചിയിലെ പുതുവത്സരാഘോഷത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ഡി സി പി. ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിലാണ്. അതിർത്തികളിൽ 24 മണിക്കൂർ പരിശോധന ഉണ്ട്. തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പെട്രോളിംഗ് ഉണ്ട്. ഡിജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ മഫ്തി പൊലീസ് ഉണ്ടാകും. ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന ആളുകളുടെ തിരിച്ചറിയൽ രേഖയുടെ കോപ്പികൾ ഹോട്ടൽ അധികൃതർ സൂക്ഷിക്കണം. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി ഡി സി പി എസ് ശശിധരൻ വ്യക്തമാക്കി. ആളുകൾ കൂടുന്ന ഹോട്ടലുകളിലും ചെറു കടകളിലും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം പുതുവത്സര ആഘോഷങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം നഗരത്തിൽ കർശന സുരക്ഷ ഏർപ്പെടുത്തി. പരിശോധനകൾക്കായി തൃതല സംവിധാനമാണ് തയാറാക്കിയിരിക്കുന്നത്. ആഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ, മുൻപ് പ്രശ്നമുണ്ടായിട്ടുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ സേനയെ വിന്യാസിപ്പിക്കും.

80 ചെക്കിങ് പോയിന്റുകൾ ഉണ്ടാകും. മദ്യപിച്ചോ, ലഹരി ഉപയോഗിച്ചോ പിടിച്ചാൽ കർശന നടപടിയെടുക്കാനാണ് തീരുമാനം. മുഴുവൻ പൊലീസിനെയും വിന്യസിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

Related posts

കെ എസ് ഇ ബി ജീവനക്കാർ കുലച്ച വാഴകൾ വെട്ടിയ സംഭവം , ഗുരുതര തെറ്റെന്ന് കൃഷിമന്ത്രി

sandeep

15 വര്‍ഷം മുന്‍പുണ്ടായ അമ്മയുടെ വിയോഗം പകയാക്കി മയൂര്‍നാഥ്; ശശീന്ദ്രന്‍ കൊലപാതക കേസില്‍ തെളിവെടുപ്പ്

Sree

തെരുവുനായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം

sandeep

Leave a Comment