Kerala News latest news

വിൽപനയ്ക്കുള്ള വീട് നോക്കാനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി പുത്തലത്ത് ബിച്ചമ്മദിന്റെ മകന്‍ കക്കോടന്‍ നസീര്‍ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ വെച്ചായിരുന്നു സംഭവം.

ഉച്ചക്ക് പന്ത്രണ്ടരയോടെ വില്‍പ്പനക്കുള്ള വീട് നോക്കാനായി എത്തിയപ്പോഴാണ് മിന്നലേറ്റത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊടുവള്ളി ഭാഗത്ത് ഇടിമിന്നൽ അപകടം പതിവാകുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചിരുന്നു. കൊടുവള്ളി കിഴക്കോത്ത് നെല്ലാങ്കണ്ടി വീട്ടിൽ പ്രകാശന്‍റെ ഭാര്യ ഷീബ(38) ആണ് മരിച്ചത്. മെയ് 30 ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. മൂന്നര മണിയോടെ തുടങ്ങിയ മഴയ്ക്കിടെയാണ് മിന്നൽ ഉണ്ടായത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു.

ഇതേസമയം സമീപപ്രദേശമായ ആവിലോറയിലും ഒരു സ്ത്രീയ്ക്ക് ഇടിമിന്നലേറ്റിരുന്നു. ആവിലോറ ചെവിടംപാറക്കൽ ജമീലയ്ക്കാണ് മിന്നലേറ്റത്. ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പക്കുകയായിരുന്നു. ഈ വർഷത്തെ വേനൽ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നൽ കൊടുവള്ളി മേഖലയിൽ വ്യാപകനാശം ഉണ്ടാക്കിയിരുന്നു. നിരവധി വീടുകളിൽ ഗൃഹോപകരണങ്ങൾ കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.

Related posts

‘നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ കെഎസ്ആർടിസി ബസിൽ പര്യടനം’; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് മുഖ്യമന്ത്രി ചോദിക്കുന്നത് നന്നായിരിക്കും; വി ഡി സതീശൻ

Akhil

കൂത്തുപറമ്പില്‍ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പിതാവ് റിമാന്‍ഡില്‍

Editor

തൃശൂർ സ്വരാജ് റൗണ്ടിൽ കാഴ്ചശക്തിയില്ലാത്തവർക്കും ഇനി റോഡ് മുറിച്ച് കടക്കാം: മാതൃക സിഗ്നൽ സംവിധാനം സ്വന്തമായി വികസിപ്പിച്ച് തൃശൂർ സിറ്റി പൊലീസ്

Sree

Leave a Comment