GST Kerala News latest news must read Trending Now

GST അടച്ചില്ല; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം

ജി എസ് ടി അടക്കാത്തതിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം. ചരക്ക് സേവന നികുതി ഇന്റലിജൻസ് ഡയറക്ടറേറ്റാണ് അന്വേഷണം തുടങ്ങിയത്.

ഭക്തരിൽ നിന്ന് ജി എസ് ടി ഈടാക്കിയെങ്കിലും ട്രഷറിയിൽ അടച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം. കേന്ദ്ര ടൂറിസം വകുപ്പിൽ നിന്ന് ലഭിച്ച 63 കോടിയിലും പരിശോധന നടത്തും.

ജിഎസ്ടി നിലവിൽ വന്നിട്ടും ഇതുവരെയും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണ സമിതി ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ചരക്ക് സേവന നികുതി ഇന്റലിജൻസ് ഡയറക്ടറേറ്റിൻറെ വിലയിരുത്തൽ.

ഇത് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഭരണ സമിതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അന്വേഷണം.

2017 മുതൽ 2023 മുതൽ ജിഎസ്ടി അടച്ചിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. പൂജയും അനുബന്ധ കാര്യങ്ങളും ജിഎസ്ടിയുടെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

എന്നാൽ മറ്റ് വരുമാന മാർഗങ്ങൾ ക്ഷേത്ര ഭരണ സമിതിക്കുണ്ടെന്നാണ് ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ. കേന്ദ്ര ടൂറിസം വകുപ്പിൽ നിന്ന് ലഭിച്ച 63 കോടിയിലും പരിശോധന നടക്കുന്നുണ്ടെന്നും നോട്ടീസിൽ പറയുന്നു.

ALSO READ:കളിത്തോക്ക് കാണിച്ച് ട്രെയിൻ യാത്രക്കാരെ ഭീഷണിപ്പെടുത്തി; ദിണ്ടിഗലിൽ നാല് മലയാളികൾ പിടിയിൽ

Related posts

നഴ്സിംഗ് കോളജിൽ അഡ്‌മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കിളിമാനൂരിലെ എസ്എംഎസി ഗ്ലോബൽ എജ്യുക്കേഷൻ അടച്ചുപൂട്ടി

Sree

അരിക്കൊമ്പന്‍ ചുരുളിയില്‍

Sree

തൃശൂര്‍ പാലപ്പള്ളിയില്‍ വീണ്ടും പുലിയിറങ്ങി; തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുവിനെ കൊന്നു

Akhil

Leave a Comment